ചെന്നൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി . നിലവിലെ ഇളവുകള്‍ക്ക് പുറമേ പുതിയതായി ഇളവുകളൊന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. ഒരിടവേളയ്ക്ക് ശേഷം തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നതിനാലാണ് വീണ്ടും ലോക്ഡൗണ്‍ നീട്ടിയത്.

സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തിലും തീരുമാനമായില്ല. സിനിമാ തിയേറ്ററുകളും തുറക്കില്ല. തലസ്ഥാനമായ ചെന്നൈ ഉള്‍പ്പെടെ ചില ജില്ലകളില്‍ കോവിഡ് കേസുകളില്‍ ചെറിയ വര്‍ദ്ധനയുണ്ടായത് പരിഗണിച്ചാണ് തീരുമാനം. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനമായത്.

LEAVE A REPLY

Please enter your comment!
Please enter your name here