ലക്നൗ : ഭഗത്‌സിങ്ങിനെ തൂക്കിലേറ്റുന്നത് അനുകരിച്ച 10 വയസ്സുകാരന് ദാരുണാന്ത്യം. തൂക്കിലേറ്റുന്നതുപോലെ അനുകരിക്കാൻ കയർ കഴുത്തിൽ കുരുക്കുമ്പോൾ കയർ മുറുകിയാണ് കുട്ടി മരിച്ചത്. ബദൗൻ ജില്ലയിലെ ബാബത് ഗ്രാമത്തിലാണ് സംഭവം.

സ്വാതന്ത്ര്യദിനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന നാടകത്തിനുവേണ്ടി ഒരുങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബാബത് ഗ്രാമത്തിലുള്ള ഭൂരേ സിങ്ങിന്റെ മകൻ ശിവമാണ് മരിച്ചത്. എന്നാൽ, പൊലീസിനെ അറിയിക്കാതെ വീട്ടുകാർ മൃതദേഹം മറവു ചെയ്തു. സ്റ്റൂളിൽ കയറിനിന്ന് കഴുത്തിൽ കുരുക്കിട്ടശേഷം തൂക്കിലേറ്റുന്നത് അഭിനയിക്കുമ്പോൾ അതു മറിഞ്ഞതാണെന്ന് കരുതുന്നു.

ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളം വച്ചതോടെ സമീപവാസികൾ ചെന്ന് കെട്ടറുത്തു. സംഭവത്തെപ്പറ്റി സംസാരിക്കാൻ കുടുംബാംഗങ്ങൾ വിസമ്മതിച്ചതായും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here