ന്യുഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് സ്‌പെയിന്‍ പ്രവേശനം അനുവദിക്കുന്നു. ഓഗസ്റ്റ് രണ്ട് മുതലാണ് നിയന്ത്രണത്തില്‍ ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഈ ഇളവ് ലഭിക്കില്ല. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞിരിക്കണം-ബിഎല്‍എസ് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നും നേപ്പാിളല്‍ നിന്നുമുള്ള അപേക്ഷകളാണ് സ്വീകരിക്കുന്നത്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തപക്ഷം വിമാനത്തില്‍ പ്രവേശനം അനുവദിക്കില്ല. ഷെന്‍ഗണ്‍ വിസയുമായി എത്തുന്നവരാണെങ്കില്‍ സ്‌പെയിനില്‍ പ്രവേശിക്കുന്നതിന് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ സ്‌പെയിന നിര്‍ദേശിക്കുന്ന എല്ലാ നിര്‍ദേശങ്ങളും പാലിക്കണം.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ട ഇന്ത്യ അടക്കമുള്ള അഞ്ച് രാജ്യത്തുനിന്നുള്ള യു.എ.ഇയില്‍ യാത്രക്കാര്‍ക്ക് നേരിട്ട് പ്രവേശിക്കാന്‍ ഈ മാസം അഞ്ച് മുതല്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. പെര്‍മനന്റ് റസിഡന്റ് വിസ ഉള്ളവര്‍ക്കും ഇളവ് ബാധകമാണെന്ന് യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here