സന്തോഷ് വേങ്ങേരി 

ഇന്ത്യയിലെ അസംഘടിത മേഖലയിലെ മുഴുവൻ തൊഴിലെടുക്കുന്നവരെയും ഒരു കുടക്കീഴിൽ കൊണ്ട് വരുന്നതിനും, സർക്കാരിൻ്റെ ആനുകൂല്യം ലഭ്യമാകുന്നതിനുമായി  ‘ഇ- ശ്രമം’ തിരിച്ചറിയൽ കാർഡ് വരുന്നു. ഏത് തൊഴിലിടങ്ങളിലും ഇ.പി.എഫ്, ഇ.എസ്.ഐ ആനുകൂല്യത്തിന് അർഹരാവാത്ത എല്ലാ മേഖലയിലെയും തൊഴിലാളികളെ ലക്ഷ്യം വച്ചാണ് ഇ – ശ്രമം കാർഡ് നടപ്പാക്കുന്നത്.

ആധാർ കാർഡ് പോലെ ഫോട്ടോ കാർഡ്  വിതരണം അക്ഷയ കേന്ദ്രങ്ങൾ വഴിയും സ്വന്തമായി വെബ് സൈറ്റ് വഴിയും കാർഡ് സ്വന്തമാക്കാം. 

അസംഘടിതമേഖലയിലെ മുഴുവൻ തൊഴിലാളികൾക്കും  ഈ സേവനം തികച്ചും സൗജന്യമാണ്. ഈ കാർഡുപയോഗിച്ചാണ് ഇനി മുതൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കുകയെന്ന് സൂചനയുണ്ട്.

വഴിയോര കച്ചവടക്കാർ, കർഷകർ, കർഷക തൊഴിലാളികൾ, ഓട്ടോറിക്ഷ, ബസ്, ചരക്കു വാഹനങ്ങൾ തുടങ്ങിയവയിലെ ഡ്രൈവർമാരും, ക്ലീനർമാരും, പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, അംഗനവാടി ടീച്ചർമാർ , ആയ മാർ, വീടുകളിൽ സ്വകാര്യ ട്യൂഷൻ എടുക്കുന്നവർ, പപ്പടം, കേക്ക്, മറ്റു മധുര പലഹാര നിർമ്മാണ തൊഴിലാളികൾ, വീട്ടുജോലിക്കാർ, ബാർബർമാർ, പച്ചക്കറി, പഴം കച്ചവടക്കാർ , അവിടുത്തെ തൊഴിലാളികൾ, മത്സ്യ തൊഴിലാളികളും, വിൽപ്പനക്കാരും, കെട്ടിട  നിർമ്മാണ തൊഴിലാളികൾ, ആശാരിമാർ , മേശരിമാർ,  ഹെൽപ്പർമാർ, ഹെഡ് ലോഡ് വർക്കർമാർ, ക്ഷീര കർഷകർ, മൃഗങ്ങളെ വളർത്തുന്നവർ, ബീഡി തൊഴിലാളികൾ, എല്ലാ സ്ഥാപനങ്ങളിലേയും പി.എഫ്, ഇ.എസ്.ഐആനുകൂല്യങ്ങൾ ലഭ്യമല്ലാത്ത തൊഴിലാളികളും, തുകൽ തൊഴിലാളികൾ, നെയ്ത്തുകാർ, ഇഷ്ടിക ചൂളകളിലും കല്ല് ക്വാറികളിലുമുള്ള തൊഴിലാളികൾ, മില്ലുകളിലെ തൊഴിലാളികൾ, മിഡ് വൈഫുകൾ, ന്യൂസ് പേപ്പർ ഏജന്റുമാരും പത്രം വിതരണ ചെയ്യുന്ന തൊഴിലാളികളും, സെറികൾച്ചർ തൊഴിലാളികൾ, മരപ്പണിക്കാർ, ടാറിങ്ങ് തൊഴിലാളികൾ, കമ്പൂട്ടർ സെന്ററുകൾ, ഡിടിപി സെന്ററുകൾ, സ്വകാര്യ  ട്യൂഷൻ / കോച്ചിംഗ് കേന്ദ്രങ്ങൾ നടത്തുന്നവരും അവിടുത്തെ തൊഴിലാളികളും, കുടിയേറ്റ തൊഴിലാളികൾ കൂൺ കൃഷിക്കാർ എന്നിവർ ഉൾപ്പെടും.

കൂടാതെ പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങൾ ലഭിക്കാത്ത 16 നും 59 നും ഇടയിൽ പ്രായമുള്ള എല്ലാ തൊഴിലാളികൾക്കും ഈ കാർഡ് സൗജന്യമായി ലഭ്യമാണ്.

പ്രധാനമന്ത്രി ഇ ശ്രം പദ്ധതി കൊണ്ട് അസംഘടിത  തൊഴിലാളികൾക്കായി വിവിധ സാമൂഹിക സുരക്ഷാ              പദ്ധതികൾ   മന്ത്രാലയങ്ങൾ / സർക്കാരുകൾ നടപ്പിലാക്കും. 

ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന ഓരോ തൊഴിലാളികൾക്കും പ്രധാനമന്ത്രി സൂരക്ഷ ഭീമ യോജന വഴി ലഭ്യമാകുന്ന രണ്ട് ലക്ഷം രൂപയുടെ ഇൻഷ്വറൻസിൽ സൗജന്യമായി അംഗത്വം ലഭിക്കും. 

ഈ കാർഡ് രജിസ്ട്രർ ചെയ്യുന്നതിന്  തൊഴിലാളിയുടെ പേര്, തൊഴിൽ, വിലാസം തെളിവ് , കുടുംബ വിവരം , വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, ആധാർ കാർഡ്, റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക്, വൈദ്യുത ബിൽ എന്നിവ നിർബന്ധമാണ്. രജിസ്ട്രർ ചെയ്യുന്നതിന് register.eshram.gov.in ഈ സൈറ്റ് അഡ്രസ്‌ ഉപയോഗിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here