പനാജി : രാജ്യത്തെ കമ്യൂണിക്കേറ്റേഴ്‌സിന്റെ ഏറ്റവും വലിയ സംഘടനയായ പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ( പി ആർ സി ഐ) ദേശീയ പ്രസിഡന്റായി ഡോ. ടി . വിനയ്കുമാറിനെയും ജന.സെക്രട്ടറിയായി യു എസ് കുട്ടിയെയും വീണ്ടും തിരഞ്ഞൈടുത്തു. ഗോവിയിൽ സമാപിച്ച പി ആർ സി ഐ ഗ്ലോബൽ കമ്യൂണിക്കേഷൻ കോൺക്ലേവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഗ്ലോബൽ കമ്യൂണിക്കേഷൻസ് കോൺക്ലേവിന്റെ 15 ാം പതിപ്പ് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ദേശീയ പ്രസിഡന്റ് ഡോ ടി വിനയ് കുമാർ, ചെയർമാൻ എമറിറ്റസ് ആൻഡ് ചീഫ് മെന്റർ എം ബി ജയറാം, ഗവേണിംഗ് കൗൺസിൽ ചെയർമാൻ ബി ശ്രീനിവാസ് മൂർത്തി, വൈ സി സി ഗവേണിംഗ് ബോർഡ് പ്രസിഡന്റ് ഗീത ശങ്കർ എന്നിവർ പ്രസംഗിച്ചു.
ഡോ ടി വിനയ് കുമാർ രചിച്ച ‘ ദ പ്രൈസ് ‘ എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം ഗവർണർ പി എസ് ശ്രീധരൻ പിള്ള നിർവ്വഹിച്ചു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കലാ-സാംസ്‌കാരിക മന്ത്രി ഗോവിന്ദ് ഗൗഡെ, പിന്നണി ഗായിക ഹേമ സർദേശായി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here