അമ്പാല: പാക് ചാര സംഘടനയായ ഐ.എസ്.ഐക്ക് രഹസ്യങ്ങൾ ചോർത്തി നൽകിയ സൈനികനെ അറസ്റ്റ് ചെയ്തതായി ഹരിയാന പൊലീസ്. അംബാല ജില്ലയിലെ നരൈൻഗഡ് സ്വദേശിയായ രോഹിത് കുമാർ ആണ് അറസ്റ്റിലായത്.

ഭോപ്പാലിൽ സൈന്യത്തിലെ എഞ്ചിനീയറിങ് റെജിമെന്റിൽ ഹവൽദാറായി ജോലിചെയ്യുകയാണ് രോഹിത് കുമാർ. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് രോഹിത് ലീവിന് നാട്ടിലെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. പാക് ഏജന്റുമായി തനിക്ക് ബന്ധമുണ്ടെന്നും ഫോട്ടോകൾ ഉൾപ്പടെയുള്ള രഹസ്യ വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. ഇയാളുടെ രണ്ട് ഫോണുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here