കൽപ്പറ്റ: വയനാട് ചേംബർ ഓഫ് കോമേഴ്‌സ് രാജ്യത്തെ മുൻ നിര ട്രേഡ് -കമ്മ്യൂണിക്കേഷൻ-ടൂറിസം കമ്പനികളും സംഘടനകളുമായി ചേർന്ന് വയനാട്ടിൽ ഇന്റർനാഷണൽ ട്രേഡ് മേള `സഹ്യാദ്രി 2022 ‘ സംഘടിപ്പിക്കുന്നു.

മാർച്ച് അഞ്ച് മുതൽ 13 വരെയാണ് മെഗാ ഇവന്റ്. മൂന്ന് ഇന്റർനാഷണൽ മേളകളാണ് സഹ്യാദ്രി 2022 ൽഒരേ സമയം ഉൾപ്പെടുത്തിയിട്ടുള്ളത്.
ആദ്യം വെസ്റ്റേൺഗാട്‌സ് ഇന്റർനാഷണൽ ഗ്രീൻഫിലിംഫെസ്റ്റിവൽ, വെസ്റ്റേൺഗാട്‌സ് ഇന്റർനാഷണൽ കോൺക്ലേവ്
തുടർന്ന് വെസ്റ്റേൺഗാട്‌സ് ഇന്റർനാഷണൽ എക്സ്പോ
മേളകൾ. വയനാട്ടിലെ കൽപ്പറ്റയിലും വൈത്തിരിയിലും
ഇതാദ്യമായാണ് മൂന്ന് ഇന്റർനാഷണൽ മേളകൾ കേരളത്തിൽ ഒരിടത്തു നടക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ മേളയിൽ കേന്ദ്രമന്ത്രിമാരും ഗവർണർമാരും വിദേശപ്രതിനിധികളും പങ്കെടുക്കുമെന്ന് മേളയുടെ സി.ഇ.ഓ കൂടിയായ വയനാട് ചേംബർ ഓഫ് കോമേഴ്‌സ് സെക്രട്ടറി മിൽട്ടൺ ഫ്രാൻസീസ് അറിയിച്ചു. കേന്ദ്രമന്ത്രിമാരായ ഭൂപീന്ദർ യാദവ്, ജി.കിഷൻറെഡ്ഢി, പശുപതി കുമാർ പരസ് , വി മുരളീധരൻ, ഡോക്ടർ :എൽ. മുരുഗൻ ,വയനാട് എം.പി രാഹുൽഗാന്ധി, നീതി ആയോഗ് സി ഇ ഓ അമിതാബ് കാന്ത് ,എന്നിവർ മേളകളിൽ പങ്കെടുക്കും. സംസ്ഥാന ടുറിസം , പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് , വനം വകുപ്പ്മന്ത്രി എ.കെ.ശശീന്ദ്രൻ എന്നിവരുടെ പൂർണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്.

സ്വീഡൻ, തായ്‌വാൻ, ഡെന്മാർക്ക് ഉൾപ്പെടെ പത്തോളം രാജ്യങ്ങളിൽ നിന്നുള്ള വിദേശ പ്രതിനിധികളെയും മേളയിൽ പ്രതീക്ഷിക്കുന്നുണ്ട്.
“അന്താരാഷ്ട്രതലത്തിൽപ്രമുഖരായ കമ്പനികളും സ്ഥാപനങ്ങളും കോൺക്ലേവിലും എക്സ്പോയിലുംപങ്കെടുക്കുമെന്ന് മിൽട്ടൺ ഫ്രാൻസിസ് പറഞ്ഞു. പശ്ചിമഘട്ട സംസ്ഥാനങ്ങളിൽ സുലഭമായി ലഭിക്കുന്ന ഉൽപ്പന്നങ്ങളുടെ വിൽപ്പനക്കായി ബി 2 ബി മീറ്റിംഗുകൾ മേളയുടെ സവിശേഷതയാണ്. അന്താരാഷ്ട്രകമ്പനികൾ ഉൾപ്പെടെ പ്രമുഖകമ്പനികൾ വിവിധ വാങ്ങൽ കരാറുകളിൽ ഒപ്പുവെക്കും.

വെസ്റ്റേൺഗാട്‌സ്ന്റെയും വയനാട് , ഊട്ടി , കൂർഗ് എന്നീ മേഖലകളുടെ ടുറിസം രംഗത്തിനു ഉണർവേകാൻ മേള സഹായിയ്ക്കുമെന്നു പ്രതീക്ഷിയ്ക്കുന്നതായി മിൽട്ടൺ ഫ്രാൻസിസ് പറഞ്ഞു.
വെസ്റ്റേൺ ഘട്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള ഗവർണർമാരെയും മുഖ്യമന്ത്രിമാരെയും ചടങ്ങിലേയ്ക്ക് വിശിഷ്ടാതിഥികളായി ക്ഷണിയ്ക്കുമെന്നു വയനാട് ചേംബർ ഓഫ് കോമേഴ്‌സ് പ്രെസിഡന്റ്റ് ജോണി പാറ്റാനി അറിയിച്ചു.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരെ ചടങ്ങിൽപ്രതീക്ഷിക്കുന്നുണ്ട്.
കേരളമുഖ്യമന്ത്രിയെ വിശിഷ്ടാതിഥിയായിരിക്കും.

വയനാട്ടിലെ ടൂറിസം വ്യാപാര മേഖലകൾ ഉത്തേജിപ്പിക്കാൻ മേളകൾക്കാകുമെന്നു പാറ്റാനി പറഞ്ഞു. വെസ്റ്റേൺ ഘട്ട് സംസ്ഥാനങ്ങളിലെ വിവിധ ചേംബർ ഓഫ് കോമേഴ്‌സ് ഭാരവാഹികളും സംഘടനാ പ്രതിനിധികളും പരിസ്ഥിതി പ്രവർത്തകരും മേളകളിൽ പങ്കെടുക്കും.

ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കേരളം, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് പ്രതിനിധികൾ ഉണ്ടാകും.

വെസ്റ്റേൺഗാട്‌സ് ഇന്റർനാഷണൽ ഗ്രീൻഫിലിം ഫെസ്റ്റിവൽ
`സഹ്യാദ്രി 2022’ അന്താരാഷ്ട്ര മേളയുടെ പ്രധാനഘടകമാണ് ഇന്റർനാഷണൽ ഗ്രീൻഫെസ്റ്റിവൽ. സിനിമയെയും പ്രകൃതിയെയും സ്നേഹിയ്ക്കുന്നവർക്കു പശ്ചിമ ഘട്ട മലനിരകളിൽ ഒരാഴ്ച നീളുന്ന സിനിമ മാമാങ്കത്തിൽപങ്കെടുക്കാം. പ്രകൃതിയുടെ മനോഹാരിതയിൽ സജ്‌ജമാക്കിയ പ്രത്യേക വേദികൾ വേറിട്ട അനുഭവമാകും. കലയോടൊപ്പം ടുറിസവും സമന്വയിപ്പിച്ചു കൊണ്ടാണ് ഗ്രീൻ ഫെസ്റ്റിവൽ അണിയിച്ചൊരുക്കുന്നത്.
ഗ്രീൻ സിനിമകൾക്ക് ഊന്നൽ നൽകി കൊണ്ട് വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവലിന് ഇതാദ്യമായാണ് കേരളം വേദിയാകുന്നത്. മൂന്നു വിഭാഗത്തിലുള്ള സിനിമകൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും.

വയനാട് ചേംബർ ഓഫ് കോമേഴ്സിനൊപ്പം രാജ്യത്തെ മുൻ നിര ട്രേഡ്/കമ്മ്യൂണിക്കേഷൻ കമ്പനികളും വെസ്റ്റേൺ ഗാറ്സിലെ വിവിധ ചേംബർ ഓഫ് കോമേഴ്‌സ് ഘടകങ്ങളും സംയുക്തമായാണ് മേളകൾ സംഘടിപ്പിയ്ക്കുന്നതു. . മലബാർ ഡെവലപ്മെന്റ് കൌൺസിൽ, ഡബ്ള്യു .ടി.ഓ , ഉപാസി , ഉൾപ്പെടയുള്ള സംഘടനകളുടെ സഹകരണവും സാന്നിധ്യവും പങ്കാളിത്തവും ഉറപ്പാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ട്രേഡ് സംഘടനകളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ.
വാർത്ത സമ്മേളനത്തിൽ വയനാട് ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി , സെക്രട്ടറി മിൽട്ടൺ ഫ്രാൻസിസ് , വൈസ് പ്രസിഡന്റ് ഇ പി മോഹൻദാസ് , ട്രെഷറർ വീരേന്ദ്ര കുമാർ , ജോയിന്റ് സെക്രട്ടറി വര്ഗീസ് കെ ഐ , മലബാർ ഡെവലപ്മെന്റ് കൌൺസിൽ പ്രസിഡന്റ് സി ഈ ചാക്കുണ്ണി എന്നിവർ പങ്കെടുത്തു

എല്ലാ പരിപാടികളും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കുംനടത്തുക

LEAVE A REPLY

Please enter your comment!
Please enter your name here