മുംബൈ: മിറെ അസറ്റ് 2008-ലാണ് തങ്ങളുടെ മികച്ച യാത്രയ്ക്കു തുടക്കം കുറിച്ചത്. 2021-ല്‍ അത് ട്രില്യണ്‍ രൂപയിലെത്തി എന്നത് അഭിമാനകരമാണ്. 2021 ഒക്ടോബര്‍ 14-ലെ കണക്കുകള്‍ പ്രകാരം മിറെ അസറ്റ് മ്യൂചല്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ ഒരു ലക്ഷം കോടി രൂപയിലെത്തി. മിറെ അസറ്റിന്റെ ഈ നേട്ടം രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക കമ്പനികളില്‍ ഒന്നിന്റേതു കൂടിയാണ്. കഴിഞ്ഞ അഞ്ചര വര്‍ഷത്തെ യാത്ര ആകെ കൈകാര്യം ചെയ്യുന്ന ആസ്തികളുടെ കാര്യത്തിലുണ്ടാക്കിയ പത്തു മടങ്ങ് വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ മികവേറിയതാകുന്നു. പുതിയ ഇടപാടുകാരുടെ കാര്യത്തിലും ഗണ്യമായ വളര്‍ച്ചയോടെ മിറെ അസറ്റ് മ്യൂചല്‍ ഫണ്ട് നിക്ഷേപ ഫോളിയോകള്‍ 43.75 ലക്ഷത്തിലെത്തിച്ചിട്ടുണ്ട്. എസ്‌ഐപി നിക്ഷേപകര്‍ ഇതില്‍ 15.4 ലക്ഷത്തോളം വരും. എസ്‌ഐപി നിക്ഷേപവും ഗണ്യമായി വളര്‍ന്ന് 2021 സെപ്റ്റംബറില്‍ 796 കോടി രൂപയിലെത്തിയിട്ടുണ്ട്.

തങ്ങളുടെ നിക്ഷേപകര്‍ക്ക് അഭിമാനകരമായ വളര്‍ച്ച നല്‍കിക്കൊണ്ട് മിറെ അസറ്റ് ഇന്ത്യ മികച്ച യാത്രയാണു നടത്തിയതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ചു കൊണ്ട് മിറെ അസറ്റ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് സിഇഒ സ്വരൂപ് മൊഹന്തി പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കളുടേയും വിതരണ പങ്കാളികളുടേയും വിശ്വാസ്യത നേടിയെടുക്കുന്നതില്‍ നിര്‍ണായകമായ നഷ്ടസാധ്യതാ ആസൂത്രണ ചട്ടക്കൂട് നിലനിര്‍ത്തിക്കൊണ്ട് ഒരു ലക്ഷം കോടി രൂപയെന്ന ഈ സുപ്രധാന നാഴികക്കല്ല് പിന്നിടുന്നത് തങ്ങളുടെ യാത്രയില്‍ വളരെ മൂല്യമേറിയ ഒന്നാണ്. എസ്‌ഐപിയിലെ വളര്‍ച്ച വളരെ പ്രധാനപ്പെട്ടതാണ്. അഡൈ്വസര്‍മാരും നിക്ഷേപകരും സ്ഥാപനത്തിന്റെ ഭാവിയിലേക്കു നല്‍കുന്ന വാഗ്ദാനമാണ് എസ്‌ഐപി. സ്ഥിര വരുമാനം, പാസീവ് പദ്ധതികള്‍ തുടങ്ങിയവയില്‍ ശ്രദ്ധ ചെലുത്തിക്കൊണ്ടുള്ള വളര്‍ച്ചാ പദ്ധതിയാണ് എഎംസി തയ്യാറാക്കുന്നത്. ഇതിനകം തന്നെ ശക്തമായ ചുവടുകള്‍ ഉറപ്പിച്ചിട്ടുള്ള ഓഹരി പദ്ധതികളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആകെ 84,281 കോടി രൂപയുടെ ആസ്തികളുമായി എട്ട് ഇക്വിറ്റി പദ്ധതികളും 7,211 കോടി രൂപയുമായി മൂന്ന് ഹൈബ്രിഡ് പദ്ധതികളും 7,146 കോടി രൂപയുമായി ഒന്‍പത് ഓപണ്‍ എന്‍ഡഡ് ഡെറ്റ് പദ്ധതികളും 2,568 കോടി രൂപയുമായി ആറ് ഇടിഎഫുകളും നാല് ഫണ്ട് ഓഫ് ഫണ്ടുകളുമാണ് മിറെ അസറ്റ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്.

ഇന്ത്യന്‍ വിപണിയില്‍ ദീര്‍ഘകാല വളര്‍ച്ചയ്ക്കുള്ള പ്രതിബദ്ധതയുമായാണ് മിറഎ അസറ്റ് ഗ്രൂപ് മുന്നോട്ടു പോകുന്നത്. അസറ്റ് മാനേജുമെന്റ് ബിസിനസില്‍ മുന്‍നിരക്കാരാകുക എന്ന ലക്ഷ്യവുമായി മുന്നോട്ടു പോകുന്ന ഗ്രൂപ് ബ്രോക്കിങ്, വായ്പ (എന്‍ബിഎഫ്‌സി), സ്വകാര്യ ഇക്വിറ്റി, റിയല്‍ എസ്റ്റേറ്റ്, ബദല്‍ പദ്ധതികള്‍ തുടങ്ങിയ മറ്റു സാമ്പത്തിക മേഖലകളിലും തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നുണ്ട്. വിവിധ ആസ്തി മേഖലകളില്‍ തങ്ങളുടെ പദ്ധതികള്‍ വിപുലീകരിക്കാനും സ്ഥാപനം ശ്രമം നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here