തിരുവനന്തപുരം: ഫ്‌ളിപ്കാര്‍ട്ട സ്ഥാപകന്‍ സച്ചിന്‍ ബന്‍സാലും അങ്കിത് അഗര്‍വാളും തുടക്കമിട്ട നവി ഗ്രൂപ്പിന്റെ ഭാഗമായ നവി മ്യൂച്വല്‍ ഫണ്ടിന്റെ നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡെക്‌സ് അടിസ്ഥാനമായി നിക്ഷേപിക്കുന്ന നവി നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡെക്‌സ് ഫണ്ട് ഓഫര്‍ ആരംഭിച്ചു. 15 വ്യത്യസ്ത വ്യവസായ മേഖലകളിലെ കമ്പനികളിലാരിക്കും ഈ ഓപ്പണ്‍-എന്‍ഡഡ് ഫണ്ടിന്റെ നിക്ഷേപമെന്ന് നവിയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 0.12% എന്ന ഈ വിഭാഗത്തിലെ ഏറ്റവും താഴ്ന്ന എക്‌സ്‌പെന്‍സ് റേഷ്യോ ഉള്ള ഫണ്ടാണിതെന്ന ആകര്‍ഷണവുമുണ്ട്. ഫണ്ടിന് ജനുവരി 15 വരെ അപേക്ഷിക്കാം. ഇതിനു മുമ്പ് നവി നിഫ്റ്റി 50 ഇന്‍ഡെക്‌സ് ഫണ്ടിലൂടെ കമ്പനി 100 കോടി രൂപ സമാഹരിച്ചിരുന്നു.

കഴിഞ്ഞ 19 വര്‍ഷത്തിനിടെ നിഫ്റ്റി 50 ഇന്‍ഡെക്‌സിലേയ്ക്ക് സ്ഥാനക്കയറ്റം കിട്ടിയ 75 ഓഹരികളില്‍ 51ഉം നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡെക്‌സില്‍ ഉണ്ടായിരുന്നവയാണ്. നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡെക്‌സ് 1, 5, 10 വര്‍ഷ കാലാവധികളില്‍ യഥാക്രമം 57.7%, 14.4%, 17.1% എന്നിങ്ങനെ സഞ്ചിത വളര്‍ച്ചാ നിരക്കും (സിഎജിആര്‍) നേടിയിരുന്നു.

കോവിഡിനെത്തുടര്‍ന്ന് വളര്‍ച്ച കാണിയ്ക്കുന്ന ഹെല്‍ത്ത്‌കെയര്‍ കമ്പനികള്‍, റിന്യൂവബ്ള്‍ എനര്‍ജി കമ്പനികള്‍, ക്രെഡിറ്റ് കാര്‍ഡ്, ജനറല്‍ ഇന്‍ഷുറന്‍സ്, അസറ്റ് മാനേജ്‌മെന്റ് തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളിലായിരിക്കും പുതിയ ഫണ്ടിന്റെ നിക്ഷേപം.

LEAVE A REPLY

Please enter your comment!
Please enter your name here