ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ജനറൽ ഇൻഷുറൻസ് കമ്പനികളിലൊന്നായ ഐസിഐസിഐ ലൊംബാർഡ് അന്താരാഷ്ട്ര എംഎസ്എംഇ ദിനത്തിൽ രാജ്യത്തെ എംഎസ്എംഇകളെ അഭിവാദ്യം ചെയ്യുന്നു. എംഎസ്എംഇകളുടെ സംഭാവനകളെ അംഗീകരിക്കുന്നതിനായി ഐക്യരാഷ്ട്രസംഘടന എല്ലാ വർഷവും ജൂൺ 27ന് അന്താരാഷ്ട്ര എംഎസ്എംഇ ദിനമായി ആചരിക്കുകയാണ്. അതിനോടുള്ള ആദരസൂചകമായി, എംഎസ്എംഇകൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണെന്നുറപ്പിക്കുകയും അവയുടെ ഉത്സാഹം അംഗീകരിക്കുകയും ചെയ്യുന്ന മൾട്ടിമീഡിയ ക്യാംപെയ്ൻ കമ്പനി അവതരിപ്പിക്കുകയാണ്. 

അവരുടെ സംരംഭകത്വ മനോഭാവം ആഘോഷിക്കുകയും സമഗ്രമായ റിസ്ക് മാനേജ്മെന്റ് മാർഗങ്ങളിലൂടെ അവരെ ശാക്തീകരിക്കുകയുമാണ് ഈ ക്യാംപയ്ന്റെ മുഖ്യ സന്ദേശം. എംഎസ്എംഇ കേന്ദ്രീകൃത ഓൺലൈൻ ഇൻഷുറൻസ് പ്ലാറ്റ്ഫോം ഐസിഐസിഐ ലൊംബാർഡ് അവതരിപ്പിക്കുകയും ചെയ്തു. (sme.icicilombard.com).
ഈ മേഖലയുടെ സ്വഭാവം, വെല്ലുവിളികൾ, റിസ്ക് സാധ്യത എന്നിവ സംബന്ധിച്ച് കമ്പനി ആഴത്തിലുള്ള പഠനം നടത്തി. റിസ്ക്, ഇൻഷുറൻസ് സംബന്ധിച്ച ബോധവൽക്കരണത്തിന്റെ നില, ഇൻഷുറൻസ് വാങ്ങൽ രീതി, ആ തീരുമാനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്നിയൊക്കെ വിശദമായി പഠനത്തിൽ മനസ്സിലാക്കി. 

മാനുഫാക്ചറിങ്, ട്രേഡ്, സർവീസ്, ബിഎഫ്എസ്ഐ, ഐടിഇഎസ് തുടങ്ങിയ ഉപവിഭാഗങ്ങളൊക്കെ റിപ്പോർട്ട് കവർ ചെയ്യുന്നു. എംഎസ്എംഇകൾ ഇൻഷുറൻസ് ഡിജിറ്റൽ ആയി വാങ്ങുന്നതിനു നേരിടുന്ന വെല്ലുവിളികളും ക്ലെയിം സെറ്റിൽമെന്റ് സമയം സംബന്ധിച്ച ധാരണകളും ബിസിനസ് ഇൻഷുറൻസ് സൊല്യൂഷൻസ് വാങ്ങുന്നതിൽ വലിയ തടസ്സമായി നിൽക്കുകയാണെന്ന് പഠനത്തിൽ വെളിവായി.

ഈ വിടവ് പരിഹരിക്കുന്നതിനും ഈ ദിനത്തിന്റെ പ്രാധാന്യം അവിസ്മരണീയമാക്കുന്നതിനുമായി കമ്പനി എംഎസ്എംഇകളുടെയും സ്റ്റാർ‌ട്ടപ്പുകളുടെയും ക്ലെയിം സെറ്റിൽമെന്റ് വേഗത്തിലാക്കാനുള്ള, ഇത്തരത്തിൽ‍ ആദ്യത്തെ, സേവനം ്രപഖ്യാപിച്ചു. ഇതു പ്രകാരം, 5 ലക്ഷം രൂപ വരെയുള്ള സ്വീകാര്യമായ പ്രോപ്പർട്ടി, മറൈൻ ക്ലെയിമുകളിൽ ക്ലെയിം സർവേ നടത്തി 10 ദിവസത്തിനകം സെറ്റിൽമെന്റ് ഓഫർ നൽകും. ആധുനിക ആർട്ടഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡേറ്റ അനലിറ്റിക്സ് എന്നിവ ഉപയോഗിച്ചാണ് കമ്പനി വേഗത്തിൽ തീരുമാനമെടുക്കുകയും ക്ലെയിം പേയ്മെന്റ് വിതരണം ചെയ്യുകയും ചെയ്യുന്നത്. ഈ പ്രത്യേക സൗകര്യം എംഎസ്എംഇകളെ അപ്രതീക്ഷിത അപകടം മൂലമുള്ള കഷ്ടനഷ്ടങ്ങളിൽനിന്നു രക്ഷിക്കുകയും ബിസിനസ് തടസ്സമില്ലാതെ നടത്താൻ സഹായിക്കുകയും ചെയ്യും.

അതിനു പുറമെ, എം എസ് എം ഇകൾ എങ്ങനെ ദിവസം 3 -4 മണിക്കൂർ മൊബൈൽ ഉപയോഗിക്കുന്നു എന്നും ഡിജിറ്റൽവൽക്കരണത്തിൻ്റെയും ഇൻഷുറൻസ് സൊല്യൂഷനുകളുടെ ഉയർന്ന ലഭ്യതയുടെയും ആവശ്യകതയും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിക്കുന്ന ആദ്യ ജനറൽ ഇൻഷുറർ എന്ന നിലയിൽ ഐ സി ഐ സി ഐ ലൊംബാർഡ് എം എസ് എം ഇ ഉടമകളെ ബിസിനസ് ഇൻഷുറൻസ് ഉൽപന്നങ്ങൾ ഓൺ ലൈൻ ആയി വാങ്ങാനും പുതുക്കാനും പോളിസി എൻഡോഴ്സ് ചെയ്യാനും ക്ലെയിം റജിസ്റ്റർ ചെയ്യാനും സജ്ജരാക്കുന്നു.

ഐ സി ഐ സി ഐ ലൊംബാർഡിൻ്റെ ഗ്രൂപ്പ് ഹെൽത് ഇൻഷുറൻസ് / മറൈൻ ഇൻഷുറൻസ്, ലയബിലിറ്റി ഇൻഷുറൻസ്, എൻജിനീയറിങ് ഇൻഷുറൻസ്, വർക്മെൻ കോംപൻസേഷൻ, ഡോക്ടർമാർക്കുളള പി ഐ, പ്രോപ്പർട്ടി ഇൻഷുറൻസ് എന്നിങ്ങനെ സമഗ്രമായ ബിസിനസ് ഇൻഷുറൻസ് സൊല്യൂഷൻസിൻ്റെ നിര തന്നെ ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. 

ഐ സി ഐ സി ഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ് എക്സിക്യൂട്ടിവ് ഡയറക്ടർ സഞ്ജീവ് മന്ത്രി പറയുന്നു: 

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് എം എസ് എം രു ക ൾ. സമീപകാലത്ത് അപ്രതീക്ഷിത തിരിച്ചടികൾ നേരിട്ടപ്പോഴും വലിയ തോതിൽ അതിജീവന ശേഷിയാണ് അവ പ്രകടിപ്പിച്ചത്. രാജ്യത്തിൻ്റെ ജിഡിപിയുടെ മൂന്നിലൊന്നിലേറെയും സംഭാവന ചെയ്യുന്നത് ആ കമ്യൂണിറ്റിയാണെന്ന വസ്തുതയുടെ വെളിച്ചത്തിലാണ് ഞങ്ങൾ സലാം എം എസ് എ ഇ ക്യാംപയ്ൻ ആരംഭിച്ചത്. അവരുടെ സഹനശേഷിയുടെയും സംരംഭകത്വത്തിൻ്റെയും സ്പിരിറ്റ് ആഘോഷിക്കാനും അഭിവാദ്യം ചെയ്യാനുമാണ് ഇത്. 

എം എസ് എം ഇകളുടെ പ്രാധാന്യം അവതരിപ്പിക്കാനും സമൂഹത്തിൽ ചെറുകിട ബിസിനസ് ഉടമകളെപ്പറ്റിയുള്ള കാഴ്ചപ്പാടിനെ പോസിറ്റീവ് ആയി സ്വാധീനിക്കാനുമാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. നൂതനവും അത്യാധുനികവുമായ ഡിജിറ്റൽ മാർഗങ്ങൾ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ എക്കാലവും മുന്നിലാണ്. എം എസ് എം ഇ കമ്യൂണിറ്റിക്ക് ഓൺലൈൻ ആയി തടസ്സമില്ലാതെയും അനായാസമായും ഇൻഷുറൻസ് സൊല്യൂഷൻസ് വാങ്ങാൻ അവസരമൊരുക്കിയ ആദ്യ കമ്പനി എന്നതിലുപരി, 10 ദിവസത്തിനകം ക്ലെയിം സെറ്റിൽമെൻറ് എന്ന ഓഫറും ഞങ്ങൾ പ്രഖ്യാപിക്കുകയാണ്. 

സർക്കാരിൻ്റെ സഹായവും വിവിധ പദ്ധതികളും ആത്മനിർഭർ ഭാരത് എന്ന പശ്ചാത്തലവുമൊക്കെ കാരണം വലിയ കുതിപ്പാണ് എം എസ് എം ഇ മേഖല തുടർന്നും കൈവരിക്കാൻ പോകുന്നത്. ഈ പ്രോമിസിങ് വിഭാഗത്തിന് താഴെ തട്ടിലുള്ള പിന്തുണ ഉറപ്പാക്കാൻ ഗവേഷണത്തിൻ്റെയും നൂതനാശയങ്ങളുടെയും അടിസ്ഥാനത്തിൽ ധനകാര്യ ഉൽപന്നങ്ങൾ കൊണ്ടുവരാൻ ഐ സി ഐ സി ഐ ലൊംബാർഡ് സദാ സന്നദ്ധരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here