ന്യൂഡൽഹി : രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനത്തിൽ വീണ്ടും വൻവർദ്ധന. സെപ്തംബർ മാസത്തിൽ രാജ്യത്തെ ജി.എസ്.ടി വരുമാനം 1,47 ലക്ഷം കോടി രൂപയായി. 25 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്. തുടർച്ചയായി ഏഴാംമാസമാണ് ജി.എസ്.ടി വരുമാനം 1.4 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ എത്തുന്നത്. ആഗസ്റ്റിൽ ജി.എസ്.ടി വരുമാനം 1.43 ലക്ഷം കോടി രൂപയായിരുന്നു. 1,47,686 കോടി രൂപയാണ് കഴിഞ്ഞ മാസം സമാഹരിച്ചത്. . ഇതിൽ സി.ജി.എസ്.ടി 25,271 കോടി, എസ്.ജി.എസ്.ടി 31,813 കോടി, ഐ.ജി.എസ്,ടി 80,464 കോടി, സി.സി.എസ്.ടി 10,137 കോടി എന്നിങ്ങനെയാണ്.

 

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വരുമാനത്തെക്കാൾ 26 തമാനം കൂടുതലാണ് ഇത്തവണ നേടിയത്. ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 39 ശതമാനം കൂടുതലാണ്, ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷത്തെ വരുമാനത്തേക്കാൾ 22 ശതമാനം കൂടുതലാണ്.സെപ്തംബർ 20 നാണ് ഏറ്റവും ഉയർന്ന രണ്ടാമത്തെ ഒറ്റ ദിവസ വരുമാനം നേടാനായത്. 49,453 കോടി രൂപയാണ് അന്ന് നേടിയത്.

 

അതേസമയം, 2022 ജൂലായിൽ നേടിയ 1.49 കോടി രൂപയെക്കാൾ കുറവാണ് സെപ്റ്റംബറിലെ വരുമാനം. ഏറ്റവും കൂടുതൽ ജിഎസ്ടി വരുമാനം ഉണ്ടായിരുന്നത് 2022 ൽ, ഏപ്രിലിലായിരുന്നു.1.67 ട്രില്യൺ രൂപയായിരുന്നു ഏപ്രിലിലെ വരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here