
ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെ വധിക്കാന്‍ ശ്രമം. ഇക്കാര്യം കനയ്യ കുമാറാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ജെറ്റ് എയര്‍വെയ്‌സിന്റെ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടയില്‍ തന്നെ സഹയാത്രികന്‍ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചതായി കനയ്യ കുമാര്‍ ട്വീറ്റ് ചെയ്യുന്നു. എന്നാല്‍ സംഭവമറിഞ്ഞ ജെറ്റ് എയര്‍വെയ്‌സ് അധികൃതര്‍ നടപടിയെടുത്തില്ലെന്നും കനയ്യകുമാര്‍ ട്വീറ്റ് ചെയ്യുന്നു.