Sunday, October 1, 2023
spot_img
Homeന്യൂസ്‌ഇന്ത്യ‘സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യുകയാണ് ഇന്ത്യ സഖ്യത്തിന്റെ ലക്ഷ്യം’: നിർമല സീതാരാമൻ

‘സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യുകയാണ് ഇന്ത്യ സഖ്യത്തിന്റെ ലക്ഷ്യം’: നിർമല സീതാരാമൻ

-

സനാതന ധർമ്മ വിഷയത്തിൽ പ്രതിപക്ഷ സഖ്യമായ ഇന്ത്യയും ഡിഎംകെയും കടന്നാക്രമിച്ചു ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യ സഖ്യം ഹിന്ദുക്കൾക്കും ‘സനാതന ധർമ്മ’ത്തിനും എതിരാണെന്നും ഭാരതത്തെയും സനാതന ധർമ്മത്തെയും നശിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികളെ കോൺഗ്രസ് പിന്തുണയ്‌ക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഉദയനിധി സ്റ്റാലിന്റെ പരാമർശം ഭരണഘടനയെ പരിഹസിക്കുന്നതാണ്. കഴിഞ്ഞ 70 വർഷമായി ഇവർ ഇത് തന്നെയാണ് ചെയ്യുന്നത്. തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് ഇത് കൃത്യമായി അറിയാം ഭാഷാതടസം കാരണം രാജ്യം മുഴുവൻ ഇത് എത്തയില്ല. എന്നാൽ സമൂഹമാദ്ധ്യമങ്ങളുടെ വരവോടെ ഇവരുടെ കള്ളക്കളി പൊളിഞ്ഞു. ഡിഎംകെയുടെ രാജ്യവിരുദ്ധ പരാമർശങ്ങൾ എല്ലാവർക്കും മനസിലായെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യ സഖ്യം ഭാരതീയർക്കും സനാതന ധർമ്മത്തിനും എതിരാണ്. ഉന്മൂലനം ചെയ്യണമെന്ന് അവർ പറഞ്ഞു കഴിഞ്ഞു. സനാതന ധർമ്മത്തിനെതിരായ പ്രതിഷേധമല്ലെന്നും ഉന്മൂലനം ചെയ്യാനുള്ള പ്രതിഷേധമാണെന്നും ഉദയനിധി പറഞ്ഞിട്ടുണ്ട്. ഇന്ത്യ സഖ്യത്തിലെ ഒരു ഘടകകക്ഷിയും ഉദയനിധിയുടെ പ്രസ്താവനകളെ അപലപിച്ചിട്ടില്ല. സനാതന ധർമ്മ വിരുദ്ധത ഡിഎംകെയുടെ പ്രഖ്യാപിത നയമാണ്. ഇത് നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്. നിർമല സീതാരമൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: