Sunday, October 1, 2023
spot_img
Homeന്യൂസ്‌ഇന്ത്യ‘വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രതികരിക്കാൻ സമയമായില്ല’; രാഹുൽ ഗാന്ധി

‘വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രതികരിക്കാൻ സമയമായില്ല’; രാഹുൽ ഗാന്ധി

-

വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രതികരിക്കാതെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബില്ലിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ബില്ലിനെക്കുറിച്ച് ഇപ്പോൾ പറയുന്നില്ല, ശരിയായ സമയം വരുന്നതുവരെ അതിനെക്കുറിച്ച് പ്രതികരിക്കില്ല’ എന്നായിരുന്നു മറുപടി. നേരത്തെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിൽ ആദ്യ ബില്ലായാണ് വനിതാ സംവരണ ബില്‍ അവതരിപ്പിച്ചത്. 128 ആം ഭരണഘടനാ ഭേദഗതിയായാണ് കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്‌വാള്‍ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്.

‘വനിതാ സംവരണ ബില്ലിനെക്കുറിച്ച് ഇപ്പോൾ പറയുന്നില്ല, ശരിയായ സമയം വരുന്നതുവരെ അതിനെക്കുറിച്ച് പ്രതികരിക്കില്ല’ – ബില്ലിനെക്കുറിച്ച് ചോദിച്ചപ്പോൾ രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടയിലാണ് വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. വനിതാ സംവരണം നിലവിൽ വന്നാൽ ലോക്സഭയിലെ വനിതാ എം.പിമാരുടെ എണ്ണം 82 ൽ നിന്ന് 181 ആയി ഉയരുമെന്ന് നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു.

ബില്‍ നിയമമാകുന്നതോടെ ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ സുപ്രധാന നാഴികകല്ലായി മാറും. എന്നാല്‍ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാകില്ല. മണ്ഡല പുനനിർണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. രാജ്യസഭയിലും സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സിലുകളിലും വനിതാ സംവരണം ഉണ്ടാകില്ല. നേരത്തെ സഭ പാസാക്കിയ ബിൽ നിലവിലിരിക്കെ പുതിയ ബില്ലിൽ സാങ്കേതിക പ്രശ്നം ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ ബഹളംവെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: