ആദ്യ സമ്മേളനത്തിൽ പുതിയ അംഗങ്ങളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ ലക്ഷ്യത്തോടെ പുതിയ സഭയ്ക്ക് മുന്നോട്ട് പോകാനാകട്ടെ എന്ന് നരേന്ദ്രമോദി ആശംസിച്ചു. എല്ലാവരേയും ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുക ലക്ഷ്യം. രാജ്യത്തെ നയിക്കാന്‍ എല്ലാവരുടേയും പിന്തുണ വേണം. ഭരണഘടനാമൂല്യങ്ങള്‍ പിന്തുടരും. മൂന്നാംതവണയും അധികാരത്തിലെത്തിയ സര്‍ക്കാര്‍ മൂന്നിരട്ടി അധ്വാനിക്കും. ജൂണ്‍ 25 ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്തദിനമെന്ന് അടിയന്തരാവസ്ഥ പരാമര്‍ശിച്ച് മോദി പറഞ്ഞു. മോദി ഭരണത്തില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോണ്‍ഗ്രസിന്‍റെ മറുപടി.

പ്രധാനമന്ത്രിയും മന്ത്രിസഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. കേരളത്തില്‍ നിന്നുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞ ഉച്ചകഴിഞ്ഞായിരിക്കും. പ്രൊടെം സ്പീക്കറെ സഹായിക്കാനുള്ള പാനലില്‍നിന്ന് ഇന്ത്യ സഖ്യം വിട്ടുനിന്നു. പാര്‍ലമെന്‍റിന് പുറത്ത് ഭരണഘടനയുമായി പ്രതിഷേധിച്ചു. പ്രതിപക്ഷം ജനവികാരത്തിനൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി തിരിച്ചടിച്ചു.

പ്രോടേം സ്പീക്കറായി രാഷ്ട്രപതിക്ക് മുന്നിൽ ഭർതൃഹരി മെഹ്താബ്. മുമ്പ് ഗാന്ധി പ്രതിമ ഇരിന്നിടത്തു നിന്ന് ഭരണഘടനയുടെ കോപ്പിയുമായി പ്രതിപക്ഷം സഭയിലേക്ക്. ആദ്യം സത്യവാചകം ചൊല്ലിയത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം ഭരണഘടന ഉയർത്തിക്കാട്ടിപിന്നാലെ കാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ നീറ്റ് വിവാദമുയര്‍ത്തി പ്രതിപക്ഷം ബഹളം വച്ചു.

കൊടിക്കുന്നിലിനെ പ്രൊടെ സ്പീക്കറാക്കത്തിലുള്ള പ്രതിഷേധം സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം പരസ്യമാക്കി. പ്രൊടെ സ്പീക്കറെ സഹായിക്കാനുള്ള പാനലില്‍നിന്ന് കൊടിക്കുന്നിലും ഡി.എം.കെയുടെ ടി.ആര്‍.ബാലുവും ടി.എം.സി അംഗം സുദീപ് ബന്ദോപാധ്യയും വിട്ടുനിന്നു.

സമ്മേളനത്തിന് മുന്‍പ് പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്ത നരേന്ദ്രമോദി എല്ലാവരേയും കേട്ടുകൊണ്ട് മുന്നോട്ടുപോകുമെന്നും പ്രതിപക്ഷം ജനാധിപത്യമൂല്യങ്ങള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു. ഇന്നും നാളെയും അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ്. മറ്റന്നാള്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും. 27 ന് രാഷ്ട്രപതി പാര്‌ലമെന്‍റിന് അഭിസംബോധന ചെയ്യും