അലഹബാദ്: ലോകത്തെ ആദ്യ പത്തു കുറ്റവാളികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കാണുന്നതിനെതിരെ ഗൂഗിളിന് അലഹബാദ് കോടതിയുടെ നോട്ടീസ്. ഇന്ത്യയില്‍ ലഭിക്കുന്ന സെര്‍ച്ച്‌ എന്‍ജിനിലാണ് ആദ്യം പത്ത് ക്രിമിനലുകളെ തിരയുമ്ബോള്‍ മോദിയുടെ പേരും ചിത്രവും വരുന്നത്.

സുശീല്‍ കുമാര്‍ മിശ്ര എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഗൂഗിള്‍ സി.ഇ.ഒയ്ക്കും കമ്ബനിയുടെ ഇന്ത്യന്‍ മേധാവിക്കും നോട്ടീസ് അയച്ചു. ഇരുവര്‍ക്കെതിരെയും ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാനും കോടതി ഉത്തരവിട്ടുണ്ട്. കേസ് ആഗസ്റ്റ് 31ന് വീണ്ടും പരിഗണിക്കും. അമേരിക്ക കമാന്‍ഡോ ഓപ്പറേഷനിലൂടെ വധിച്ച അല്‍ക്വ ഇദ തലവന്‍ ഒസാമ ബിന്‍ലാദന്‍,​ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം എന്നിവര്‍ക്കൊപ്പമാണ് മോദിയുടെ ചിത്രവും സെര്‍ച്ച്‌ ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നത്. മോദിയുടെ ചിത്രം ക്രിമിനലുകളുടെ കൂട്ടത്തില്‍ കാണിക്കുന്നത് ഇന്ത്യയ്ക്ക് അപമാനകരമാണെന്ന് പരാതിയില്‍ പറയുന്നു. ചിത്രം വരുന്നത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് നേരത്തെ തന്നെ കത്തെഴുതിയിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും മിശ്ര പറഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ മിശ്ര,​ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ടിനെ സമീപിച്ചു. എന്നാല്‍ സിവില്‍ കേസാണെന്നു പറഞ്ഞ് കോടതി അത് തള്ളി. പിന്നാലെ മിശ്ര റിവിഷന്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here