മധ്യപ്രദേശില്‍ ബിജെപി നേതാവും കൂട്ടാളികളും ചേര്‍ന്നു ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. മുമ്പ് തനിക്കെതിരെ നല്‍കിയ പീഡനക്കേസ് പിന്‍വലിക്കാത്തതിന്റെ പ്രതികാരമായാണ് ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ പണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ബൈത്തൂല്‍ ജില്ലയിലെ അംലയിലാണ് സംഭവം.

കൂട്ടബലാത്സംഗത്തെ തുടര്‍ന്നു ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ബൈത്തൂല്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി മുന്‍ പഞ്ചായത്ത് മെമ്പര്‍കൂടിയായ ബിജെപി നേതാവിന്റെ നേതൃത്വത്തിലെത്തിയ സംഘം വീടാക്രമിച്ച് പെണ്‍കുട്ടിയെ വനത്തിനുള്ളിലേക്കു കടത്തിക്കൊണ്ടു പോകുകയായിരുന്നു.

കാട്ടില്‍, 36 മണിക്കൂറുകളോളം നേതാവും കൂട്ടാളികളും തന്നെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയതായി പെണ്‍കുട്ടി പറഞ്ഞു. തനിക്കെരെയുള്ള പരാതി പിന്‍വലിക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ നേതാവ് മര്‍ദ്ദിക്കുകയും ചെയ്തതായി യുവതി പറയുന്നു. ഒടുവില്‍ അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ കാട്ടിലുപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.

ബോധം വീണ്ടുകിട്ടിയശേഷം 13 കിലോമറ്റര്‍ നടന്നാണ് പെണ്‍കുട്ടി ബൈത്തൂളില്‍ എത്തിയത്. തുടര്‍ന്ന് ഫോണ്‍ചെയ്ത് ബന്ധുക്കളെ കാര്യങ്ങള്‍ അറിയിക്കുകയും അവര്‍ വനിതാ പോലീസ് സറ്റേഷനിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോകുകയുമായിരുന്നു. എന്നാല്‍ അസാദ് പോലീസ് സറ്റേഷനില്‍ ചെന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് പെണ്‍കുട്ടിക്കു ലഭിച്ച നിര്‍മദ്ദശം. അതുപ്രകാരം പെണ്‍കുട്ടി അസാദ് പോലീസ് സ്‌റ്റേഷനില്‍ എത്തിയെങ്കിലും അധികൃതര്‍ അംല പോലീസ് സ്‌റ്റേഷനിലേക്ക് തിരികെ പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here