
കള്ളപ്പണം കണ്ടെത്താന്‍ ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിവരമനുസരിച്ച്. നോട്ട് റദ്ദാക്കിയതിന് ശേഷം കള്ളപ്പണത്തിന്റെ വിവരങ്ങള്‍ കൈമാറാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഫോണ്‍ പ്രവാഹമാണ്. ജനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഓഫീസ് നേരിട്ട് ആദായനികുതി വകുപ്പിനും എന്‍ഫോഴ്‌സ്‌മെന്റിനും കൈമാറുന്നു. എണ്‍പത് ശതമാനം റെയ്ഡുകളും നടത്തിയത് ഇപ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍.
കള്ളപ്പണത്തിനെതിരായ വിവരങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാര്‍ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ജനങ്ങള്‍ ഇപ്പോഴും പ്രധാനമന്ത്രിയുടെ ഓഫീസിനെയാണ് ഇക്കാര്യത്തില്‍ വിശ്വസിക്കുന്നത്. പതിനഞ്ച് മുതല്‍ ഇരുപത് വരെ വിളികളാണ് നോട്ടു റദ്ദാക്കുന്നതിന് മുന്‍പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ദിവസേന ലഭിച്ചിരുന്നത്. തീരുമാനത്തിന് ശേഷം ഇത് അറുനൂറായി. കൃത്യമായ വിവരങ്ങളാണ് ലഭിക്കുന്നത്. നോട്ട് കടത്തുന്നത് സംബന്ധിച്ച് അതാത് പോലീസ് സ്‌റ്റേഷനുകള്‍ക്കും വിവരം നല്‍കുന്നുണ്ട്.
നവംബര്‍ എട്ടുമുതല്‍ ഈ മാസം 21 വരെ 3,590 കോടിയുടെ കള്ളപ്പണം റെയ്ഡില്‍ കണ്ടെടുത്തു. പുതിയ നോട്ടുകളും ഇതിലുള്‍പ്പെടും. രാജ്യവ്യാപകമായി പരിശോധന തുടരുകയാണ്. 505 കോടിയുടെ നോട്ടുകള്‍ പിടിച്ചതില്‍ 93 കോടി രൂപയുടേത് പുതിയ നോട്ടുകളാണ്. 215 കേസുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും 185 കേസുകള്‍ സിബിഐയും അന്വേഷിക്കുന്നുണ്ട്