നിരോധിച്ച നോട്ടുകള്‍ സൂക്ഷിച്ചാല്‍ പിഴയീടാക്കുന്ന നിയമ നിര്‍മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

റിസര്‍വ് ബാങ്ക് നിരോധിച്ച 1000, 500 നോട്ടുകള്‍ കൈവശം വച്ചാല്‍ പിഴ ഈടാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

10000 രൂപയിലധികം കൈവശം വെച്ചാല്‍ 50,000 രൂപ മുതലാണ് പിഴ ഒടുക്കേണ്ടി വരിക.  

അസാധു നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി അവസാനിക്കുന്ന ഡിസംബര്‍ 30 നു ശേഷം പുതിയ നിയമം നിലവില്‍വരും. ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

എന്നാല്‍ അസാധുവായ 500, 1000 നോട്ടുകള്‍ 10 എണ്ണംവരെ കൈവശം സൂക്ഷിക്കാന്‍ അനുവദിക്കും.

ഇതില്‍ കൂടുതല്‍ കണ്ടെത്തിയാല്‍ ശിക്ഷിക്കപ്പെടും.

ഏറ്റവും കുറഞ്ഞ പിഴയായി 50,000 രൂപയോ പിടിച്ചെടുക്കുന്ന തുകയുടെ അഞ്ച് മടങ്ങോ, ഇതില്‍ ഏതാണ് കൂടുതല്‍ അത് പിഴയായി നല്‍കണം.

നവംബര്‍ എട്ടിനാണ് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത്.

കള്ളപ്പണവും തീവ്രവാദത്തിന് ഉപയോഗിക്കുന്ന കള്ളനോട്ടുകളും തടയുകയാണ് നടപടിയുടെ ലക്ഷ്യമായി കണ്ടിരുന്നത്. എന്നാല്‍ ലക്ഷ്യം പിഴച്ചതായും പൊതുജനത്തെ സര്‍ക്കാര്‍ ദുരിതത്തിലാക്കിയെന്നും സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. വ്യാപക പ്രതിഷേധത്തെ തുടർന്ന ് നിയമങ്ങള്‍ ഇടക്കിടെ സർക്കാർ പരിഷ്കരിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here