
സർക്കാരിനെ താഴെയിറക്കാൻ ബാറുടമകളും സിപിഎമ്മുമായി ധാരണയുണ്ടാക്കിയിരുന്നു എന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്. ബിജു രമേശ് കോടതിക്ക് കൈമാറിയിരുന്ന ശബ്ദരേഖ മനോരമന്യൂസ് പുറത്തുവിട്ടു. 418 ബാറുകൾ തുറക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള ഇടത് നേതാക്കൾ ഉറപ്പുനൽകിയെന്ന് ബിജു രമേശ് വ്യക്താക്കുന്നുണ്ട്.
പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ ഉറപ്പുകൂടി നേടണമെന്നും ബിജു രമേശ് യോഗത്തെ അറിയിക്കുന്നതാണ് ശബ്ദരേഖ. ബിജു രമേശ് ബാറുടമകളുടെ യോഗത്തെ അറിയിച്ച കാര്യങ്ങളാണ് പുറത്തായത്. 418 ബാറുകൾ തുറന്നു തരാമെന്ന് കോടിയേരിയും ഇടത് നേതാക്കളും സമ്മതിച്ചു. വി.എസിന്റെ കൂടി ഉറപ്പ് വാങ്ങാമെങ്കില് സർക്കാരിനെ വലിച്ച് താഴെയിടാം. ബാറുടമകൾ ഉറച്ചുനിന്നാൽ സിപിഎമ്മും കൂടെനിൽക്കും
വിജിലൻസ് എസ്.പി.ആർ.സുകേശൻ സർക്കാരിന് എതിരാണ്. നാല് മന്ത്രിമാരുടെ പേരുകൾ മാധ്യമങ്ങൾക്ക് മുന്നില് വിളിച്ചുപറയാൻ പ്രേരിപ്പിച്ചുവെന്നും ബിജുരമേശ് യോഗത്തെ അറിയിച്ചു. ശബ്ദരേഖ പുറത്തുവന്നതോടെ പ്രതിപക്ഷത്തിന്റെ വിശദീകരണമാണ് ഇനി നിർണായകം.