സ്വന്തം ലേഖകൻ

തിരുവവന്തപുരം : കെ എസ് യു നേതാവിൽ നിന്നും ഒരടിപോലും വളരാത്തയാളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ ആരോപിച്ചു. സ്പീക്കറെ നീക്കണമെന്ന പ്രമയേത്തിൽ നടന്ന ചർച്ചയിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു സ്പീക്കർ. സ്വർണക്കടത്ത് കേസിൽ സ്പീക്കർ സംശയത്തിന്റെ നിഴലിലാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രമേയം അവതരിപ്പിക്കപ്പെട്ടത്.


പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെയെല്ലാം അക്കമിട്ട് നിരത്തിയാണ് സ്പീക്കർ നിഷേധിച്ചത്. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ അദ്ദേഹം ഹാജരാവില്ലെന്ന് പറഞ്ഞിരുന്നില്ല. നിയമസഭാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾക്കിടയിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ഫോണിൽ വിളിച്ച് കൊച്ചിയിൽ എത്താൻ ആവശ്യപ്പെട്ടതിലെ മര്യാദയില്ലായ്മ മാത്രമാണ് ചോദ്യം ചെയ്തത്.
പ്രതിപക്ഷ ഉപനേതാവ് ഡോ എം കെ മുനീർ ഗംഭീര പകർന്നാട്ടക്കാരനാണ്. കലാമണ്ഡലം രാമൻകുട്ടിയാശാനെ പോലും മറികടക്കുന്ന അഭിനയ ശേഷിയുണ്ടെന്നായിരുന്നു സ്പീക്കറുടെ കമന്റ്.


നിയമസഭാ പ്രവർത്തനങ്ങൾ എവിടെനിന്നും ലഭ്യമാക്കാൻ  ഒ ടി ടി പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടു വന്നത് തെറ്റാണോ, ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കാൻ ശ്രമിച്ചത് തെറ്റാണോ, ഇ-സഭ, സഭാ ടി വി എന്നിവ കൊണ്ടുവന്നത് തെറ്റാണോ, ഇതെല്ലാം തെറ്റാണെങ്കിൽ ഞാൻ ആ തെറ്റ് ഏറ്റെടുക്കുന്നു.
ഊരാളുങ്കൽ അത്ര വലിയ കുഴപ്പക്കാരായിരുന്നു വെങ്കിൽ എന്തിനാണ് പ്രതിപക്ഷ നേതാവിന്റെയും എം കെ മുനീറിന്റെയും മറ്റ് പ്രതിപക്ഷ എം എൽ എമാരുടെയും മണ്ഡലങ്ങളിൽ ഊരാളുങ്കലിനെ കൊണ്ട് കരാർ ജോലികൾ ചെയ്യിച്ചതെന്നായിരുന്നു സ്പീക്കറുടെ ചോദ്യം.


ചാനലിന്റെയും പത്രങ്ങളുടെയും പിറകെ പോയി സമയം കളയാൻ എനിക്ക് താല്പര്യമില്ല. ഞാൻ പത്രങ്ങളുടെ സഹായത്തോടെ വളർന്നതല്ല. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന രീതിയാണ് പ്രതിപക്ഷം സ്വീകരിച്ചത്.


ഗോഡ്ഫാദർ സിനിമയിൽ അഞ്ഞൂറാൻ മകനോട് തല്ലാൻ ആവശ്യപ്പെടുന്നുണ്ട്.
നീ സ്വാമിനാഥനല്ലെങ്കിൽ എന്നെ തല്ലെടാ… ഉം… തല്ലെടാ… എന്നു പറയുന്നു.
അപ്പോൾ തല്ലാൻ നിർബന്ധിക്കപ്പെടുന്ന ഇന്നസെന്റ് തല്ലുന്നു.
എന്നാൽ തല്ലു കൊള്ളുന്നത് അഞ്ഞൂറനല്ല, ഇതുപോലെയാണ് സർക്കാർ ചോദിക്കുന്നത്. പറയടാ… എന്ന് സർക്കാർ , അതിനൊന്നും ഉത്തരം പറയാനില്ലാത്തതിനാലാണ് സ്പീക്കർക്കിട്ട് തല്ലുന്നത്. ഇതെല്ലാം ബൂമറാങ് ആയി മാറുമെന്നും സ്പീക്കർ പറഞ്ഞു.


ഞാൻ അഭിമാനിയായ മാഞ്ചേരി രാമൻ നായരുടെ മകനാണെന്നും , സഭയുടെ അന്തസ് നിലനിർത്താൻ എന്നും ശ്രമിച്ചിട്ടുണ്ട്. അതിൽ യാതൊരു വെള്ളം ചേർക്കലുമുണ്ടായിട്ടില്ലെന്നും 

LEAVE A REPLY

Please enter your comment!
Please enter your name here