ഇന്നു (ജനുവരി 23) മുതല്‍ ജനുവരി 28 വരെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍


കോഴിക്കോട് : കൂത്താട്ടുകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീധരീയം ആയുര്‍വേദിക് ഐ ക്ലിനിക് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ നേത്ര ചികിത്സാ ശൃംഖലയുടെ ഭാഗമായി മൊബൈല്‍ ഐ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു. സുസജ്ജമായ കാരവനില്‍ ആധുനിക രോഗനിര്‍ണയ ഉപകരണങ്ങള്‍, ഫാര്‍മസി, വിദഗ്ദ ഡോക്ടര്‍മാരുടെയും ടെക്‌നീഷ്യന്മാരുടെയും സേവനം എന്നിവയുള്‍പ്പെടെയുള്ള സമ്പൂര്‍ണ ഒപി സേവനങ്ങളും മൊബൈല്‍ ക്ലിനികില്‍ ലഭ്യമാണ്. ശ്രീധരീയം ആയുര്‍വേദിക് ഐ ക്ലിനിക് ആന്‍ഡ് പഞ്ചകര്‍മ സെന്റര്‍ സ്ഥാപകനായ ഡോ. എന്‍.പി.പി. നമ്പൂതിരിയുടെ 4-ാം ഓര്‍മദിനത്തോടനുബന്ധിച്ച് ഇന്നു (ജനുവരി 23) മുതല്‍ ജനുവരി 28 വരെയുള്ള ദിവസങ്ങളില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും. ജനുവരി 23, 24, 28 തീയതികളില്‍ കോഴിക്കോടും ജനുവരി 25ന് കണ്ണൂരും 26, 27 തീയതികളില്‍ കാസര്‍കോടുമാണ് സേവനം ലഭ്യമാവുക. ജനുവരി 23-ന് ബാലുശ്ശേരി, 24-ന് കുന്ദമംഗലം, 28-ന് വടകര എന്നിവിടങ്ങളിലും ജനുവരി 25-ന് കണ്ണൂരിലെ പഴയങ്ങാടി, 26-ന് കാസര്‍കോട്ടെ കാഞ്ഞങ്ങാട്, 27-ന് കാസര്‍കോട് എന്നിവിടങ്ങളിലുമാണ് ശ്രീധരീയം മൊബൈല്‍ ഐ ക്ലിനിക് എത്തുക. ഈ സ്ഥലങ്ങളില്‍ മൊബൈല്‍ ഐ ക്ലിനിക്കിന്റെ സേവനം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പര്‍: 96056 00053 (കോഴിക്കോട്); 96056 00064 (കണ്ണൂര്‍/കാസര്‍കോട്). മയോപിയ, അസ്റ്റിക്മാറ്റിസം, ഡയബറ്റിക് റെറ്റിനോപതി, ഗ്ലോകോമ, റെറ്റിനൈറ്റിസ് പിഗ്മെന്റോസ, ഈല്‍സ് ഡിസീസ്, മാക്കുലാര്‍ ഡി-ജനറേഷന്‍, ഒപ്റ്റിക് ന്യൂറോപ്പതി, പ്രെസ്ബയോപ്പിയ, യുവൈറ്റിസ്, കെരാറ്റോകോണസ്, പ്രായ സംബന്ധമായ നേത്രരോഗങ്ങള്‍ തുടങ്ങിയ എല്ലാത്തരം നേത്രരോഗങ്ങളുടെയും ചികിത്സ ശ്രീധരീയത്തില്‍ ലഭ്യമാണ്.

നേത്രചികിത്സാരംഗത്ത് 400-ല്‍പ്പരം വര്‍ഷത്തെ പാരമ്പര്യമുള്ള ശ്രീധരീയത്തിന് കൂത്താട്ടുകുളത്തുള്ള ലോകത്തിലെ ഏറ്റവും വലിയ ആയുര്‍വേദ നേത്ര ചികിത്സാ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഉള്‍പ്പെടെ 9 ഐപി സെന്ററുകളും 24 ഓപി സെന്ററുകളുമുണ്ട്.

ഫോട്ടോ – ശ്രീധരീയം ആയുര്‍വേദിക് ഐ ക്ലിനിക് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ മൊബൈല്‍ ഐ ക്ലിനിക്

LEAVE A REPLY

Please enter your comment!
Please enter your name here