സ്വന്തം ലേഖകൻ

തൃശ്ശൂർ: കോർപ്പറേഷനിൽ പുല്ലഴി ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫിന് വിജയം, ഇതോടെ നഗരസഭയിൽ ബലാബലം.
കോൺഗ്രസ് വിമതനെ മേയറാക്കി, എൽ ഡി എഫ് ഭരണം പിടിച്ച  തൃശ്ശൂരിൽ ഇതോടെ സ്ഥിതി പരുങ്ങലിലായി. ഇരുമുന്നണികൾ തുല്യ സീറ്റ് ലഭിച്ചതാണ് രാഷ്ട്രീയ പിരിമുറുക്കത്തിന് കാരണമായത്. ഇരുമുന്നണികളും ബലാബലമെത്തിയ സാഹചര്യത്തിലാണ് കോൺഗ്രസ് വിമതനായ എം കെ വർഗീസിനെ
നെ മേയറാക്കാൻ സി പി എം തീരുമാനിച്ചത്. രണ്ട് വർഷത്തേക്ക് മേയറായി വിമതനും തുടർന്നുള്ള മൂന്നു വർഷം സി പി എമ്മിനും ഭരണം എന്നായിരുന്നു ഉണ്ടായ ധാരണ. പുല്ലഴി ഡിവിഷനിൽ സ്ഥാനാർത്ഥിയുടെ നിര്യാണം മൂലം തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. പുല്ലഴിയിൽ സ്വതന്ത്രനെ ഇറക്കി വിധി അനുകൂലമാക്കിയെടുക്കുകയെന്ന സി പി എമ്മിന്റെ തന്ത്രമാണ് പാളിയത്.
കോൺഗ്രസ് വിമതനെ യു ഡി എഫ് പാളയത്തിലെത്തിച്ച് ഭരണം തിരിച്ചു പിടിക്കാനുള്ള മറുതന്ത്രങ്ങളാണ് കോൺഗ്രസ് ആരംഭിച്ചത്. പുല്ലഴി യിലെ പരാജയത്തോടെ സി പി എമ്മും ആശങ്കയിലാണ്. എൽ ഡി എഫ് പക്ഷത്ത് ഉറച്ചു നിൽക്കുമെന്നാണ് മേയറുടെ നിലപാട്. അഞ്ചു വർഷം മേയറായി തന്നെ ഇരിക്കുമെന്നും, എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ അപ്പോൾ തീരുമാനമെടുക്കാമെന്നു മാണ്. മേയറായ എം കെ വർഗീസിന്റെ നിലപാട്.
പുല്ലഴിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന എം കെ മുകുന്ദന്റെ നിര്യാണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. എൽ ഡി എഫ് സ്ഥാനാർത്ഥിയായി അഡ്വ മഠത്തിൽ രാമൻകുട്ടിയും എൽ ഡി എഫിൽ നിന്നും കെ രാമനാഥനും ബി ജെ പി സ്ഥാനാർത്ഥിയായി സന്തോഷ് പുല്ലഴിയുമാണ് മൽസര രംഗത്തുണ്ടായിരുന്നത്. 993 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു ഡി എഫിലെ കെ രാമനാഥൻ വിജയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here