സ്വന്തം ലേഖകൻ

കൊച്ചി :  മുസ്ലിംലീഗ് നേതാവും മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞ് വീണ്ടും മൽസരത്തിന് ഒരുങ്ങുന്നു. പാലാരിവട്ടം പാലം അഴിമതിയിൽ കുരുങ്ങി യു ഡി എഫിന് ഏറെ ബാധ്യതയായി തീർന്ന വി കെ ഇബ്രാഹിംകുഞ്ഞ് കളമശേറി എം എൽ എയാണ്. കളമശ്ശേരിയിൽ വീണ്ടും മൽസരിക്കാൻ തയ്യാറാണെന്നാണ് വി കെ ഇബ്രാഹിം കുഞ്ഞിന്റെ പ്രതികരണം. പാർട്ടി പറഞ്ഞാൽ മൽസരിക്കും, വേണ്ടെന്നു പറഞ്ഞാൽ മൽസരിക്കില്ലെന്നാണ് വി കെ ഇബ്രാഹിംകുഞ്ഞിന്റെ പ്രതികരണം.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റു ചെയ്ത ഘട്ടത്തിൽ ഗുരുതരമായ രോഗം ബാധിച്ചതിനാൽ ആശുപത്രിയിൽ നിന്നും മാറ്റാൻ പറ്റില്ലെന്നു വിദഗ്ധസമിതി വിധിയെഴുതിയതിനാൽ ജയിലിൽ പോവാതെ രക്ഷപ്പെട്ട വി കെ ഇബ്രാഹിംകുഞ്ഞിന് ഉപാദികളോടെ ജാമ്യം കോടതി ജാമ്യം നൽകിയിരുന്നു.’


ഗുരുതരമായ ആരോഗ്യം കാരണം ജയിലിലേക്ക് പോവാൻ ആവില്ലെന്നും, ജയിലിലേക്ക് പോയാൽ തിരികെ വരുമെന്നുറപ്പില്ലെന്നുമായിരുന്നു  വി കെ ഇബ്രാഹിംകുഞ്ഞിന്റെ പ്രതികരണം.
കേസുള്ള നേതാക്കളാരും മൽസരിക്കേണ്ടെന്നു തീരുമാനിച്ചാൽ കേരളത്തിൽ മൽസരിക്കാൻ അടുത്ത സംസ്ഥാനത്തു നിന്നും ആളെ കൊണ്ടുവരേണ്ടിവരുമെന്നും ഇബ്രാഹിംകുഞ്ഞിന്റെ അഭിപ്രായപ്രകടനം. എനിക്കിപ്പോൾ ഒരു കുഴപ്പവുമില്ലെന്നും കളമശ്ശേരിയിൽ മൽസരിക്കാൻ തയ്യാറാണെന്നുമാണ് ഇബ്രാഹിംകുഞ്ഞിന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here