കൊച്ചി : ഇംപ്രസാരിയോ മിസ് കേരള 2020 മൽസരത്തിൽ കൊച്ചി സ്വദേശിനി എറിൻ ലിസ് ജോൺ സുന്ദരി പട്ടം സ്വന്തമാക്കി. കണ്ണൂർ സ്വദേശിനി ആതിര രാജീവ് ഫസ്റ്റ് റണ്ണറപ്പും, അശ്വതി നമ്പ്യാർ സെക്കന്റ് റണ്ണറപ്പുമാണ്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഡിജിറ്റലായാണ് ഇത്തവണ മൽസരം നടന്നത്.


കോഴിക്കോട് മെഡിക്കകൽ കോളജിലെ അവസാന വർഷ എം ബി ബി എസ് വിദ്യാർത്ഥിനിയാണ് എറിൻ. അമേരിക്കയിൽ സ്ഥിരതാമസക്കാരണ് ആതിര രാവീവ്.
കേരളത്തിന് പുറമെ ഗൾഫ് നാടുകളിൽ നിന്നും മറ്റുമായി 200 ലേറെ മൽസരാർത്ഥികൾ സൗന്ദര്യ മൽസരത്തിൽ പങ്കെടുത്തു.

ഇവന്റ് ഗ്രൂപ്പായ ഇംപ്രസാരിയോ ആണ് മിസ് കേരളയുടെ സംഘാടകർ.

LEAVE A REPLY

Please enter your comment!
Please enter your name here