തിരുവനന്തപുരം ; സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി., സ്വകാര്യ ബസുകള്‍ക്ക് തിരിച്ചടിയായി കേന്ദ്രസര്‍ക്കാരിന്റെ പൊളിക്കൽ നയം. ബജറ്റില്‍ പ്രഖ്യാപിച്ച പഴയവാഹനങ്ങളുടെ പൊളിക്കല്‍നയം അനുസരിച്ച് 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ബസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനാണ് തീരുമാനം.

പരിസരമലിനീകരണം കണക്കിലെടുത്താണ്, ഈ തീരുമാനം. ബജറ്റില്‍ ഇക്കാര്യം പ്രഖ്യാപിച്ചെങ്കിലും പൊളിക്കല്‍നയം നടപ്പാക്കാന്‍ കാലതാമസമുണ്ടായേക്കും.

കഴിഞ്ഞവര്‍ഷമാണ് സംസ്ഥാന സര്‍ക്കാര്‍, സ്വകാര്യ ബസ്സുടമകളുടെ ആവശ്യം പരിഗണിച്ച് ബസുകളുടെ ഉപയോഗകാലാവധി 20 ആയി ഉയര്‍ത്തിയത്. എന്നാൽ, കേന്ദ്രനയം വരുന്നതോടെ ഇത് നടപ്പാക്കാനാവാതെ വരും.

നിലവിൽ വാഹനം പൊളിക്കാന്‍ അംഗീകൃത സംവിധാനങ്ങളൊന്നുമില്ല. പൊളിക്കേണ്ട വാഹനങ്ങള്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധിച്ച് അനുമതി നല്‍കാറാണു പതിവ്. പൊളിക്കുന്ന വാഹനത്തിന്റെ ഉടമയ്ക്ക് ലഭിക്കുന്ന സ്‌ക്രാപ്പ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പുതിയ വാഹനത്തിന് നികുതിയിളവ് ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here