കൊച്ചി: അതാദ്യമായി നൂഡ്ല്‍ പൊടിഞ്ഞു പോകാതിരിക്കാന്‍ വൃത്താകൃതിയിലുള്ള ഇന്‍സ്റ്റന്റ് നൂഡില്‍സും നീളമേറിയതും ആസ്വദിച്ച് കഴിയ്ക്കാവുന്നതുമായ നൂഡിലുമായി ജനപ്രീതിയാര്‍ജിച്ച സണ്‍ഫീസ്റ്റ് യിപ്പീ! പുതിയ സോസി മസാല വകഭേദം വിപണിയിലിറക്കി.

റ്റുമാറ്റോ സോസിനൊപ്പം ഇന്‍സ്റ്റന്റ് നൂഡില്‍സ് ആസ്വദിക്കുന്നവരെ ഉദ്ദേശിച്ചാണ് സണ്‍ഫീസ്റ്റ് യിപ്പീ! സോസി മസാല എന്ന പുതിയ വകഭേദം വിപണിയിലിറക്കിയിരിക്കുന്നതെന്ന് ഐടിസിയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇന്ത്യയിലെ നൂഡില്‍പ്രേമികള്‍ കടുപ്പമുള്ള സോസുകളും മറ്റും ചേര്‍ത്താണ് നൂഡില്‍സ് ആസ്വദിക്കുന്നതെന്ന് ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ഇതു കണക്കിലെടുത്താണ് ഈ പാക്കിലെ ടേസ്റ്റ്‌മേക്കറിന്റെ രുചിക്കൂട്ട് ഒരുക്കിയിരിക്കുന്നത്. അതിന്റെ സോസി ഫ്‌ളേവറിനൊപ്പം ചുവപ്പു നിറമുള്ള നൂഡില്‍ കട്ടയാണെന്നതു കൂടി കണക്കിലെടുക്കുമ്പോള്‍ നാവിന് മാത്രമല്ല കണ്ണിനും ഇത് പുതിയ അനുഭവമാകും.

പുതിയ ഈ വകഭേദം വിപണിയിലിറക്കിയതിന്റെ ഭാഗമായി ബ്രാന്‍ഡ് അംബാസഡറായ എംഎസ് ധോണിയോടൊപ്പം സണ്‍ഫീസ്റ്റ് യിപ്പീ! കീ സോസി ഗൂഗ്‌ളി എന്നൊരു ക്യാമ്പെയിനും ബ്രാന്‍ഡ് അവതരിപ്പിച്ചിട്ടുണ്ട്. ഇന്‍സ്റ്റന്റ് നൂഡില്‍ പ്രേമികള്‍ക്കായി സമൂഹമാധ്യമങ്ങളില്‍ ഒരു മത്സരവും ഉള്‍പ്പെടുന്നതാണ് ഈ ക്യാമ്പെയിന്‍. https://www.youtube.com/watch?v=qMZRawfKf4w

ഇന്‍സ്റ്റന്റ് നൂഡില്‍ വിപണിയില്‍ ആദ്യമായി അവതരിപ്പിച്ച വിവിധ സവിശേഷതകളാല്‍ ഈ രംഗത്തെ പുതുമകളുടെ പേരിലാണ് ബ്രാന്‍ഡ് നിലകൊള്ളുന്നതെന്ന് ഇന്‍സ്റ്റന്റ് യിപ്പീ! സോസി മസാലയുടെ വിപണനോദ്ഘാടനച്ചടങ്ങില്‍ സംസാരിച്ച ഐടിസി ഫുഡ് ഡിവിഷന്‍ ഡിവിഷനല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഹേമന്ത് മാലിക് പറഞ്ഞു. ഇന്ത്യയിലെ ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനുള്ള യിപ്പീ!യുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് സണ്‍ഫീസ്റ്റ് യിപ്പീ! സോസി മസാല അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഈ വകഭേദവും തങ്ങളുടെ ഉപഭോക്താക്കളെ രസിപ്പിക്കുമെന്നാണ് തങ്ങളുടെ ആത്മവിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

15 രൂപയുടെ 65 ഗ്രാം പാക്കിലും 58 രൂപയുടെ 260 ഗ്രാം പാക്കിലുമാണ് സണ്‍ഫീസ്റ്റ് യിപ്പീ! സോസി മസാല വിപണിയിലെത്തിയിരിക്കുന്നത്. രാജ്യമെങ്ങുമുള്ള ജനറല്‍ സ്‌റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പ്രമുഖ ഇ-കോമേഴ്‌സ് സൈറ്റുകള്‍ എന്നിവയില്‍ ലഭ്യമാണ്.
 
 

LEAVE A REPLY

Please enter your comment!
Please enter your name here