രാജേഷ് തില്ലങ്കേരി

കാലടി സർവ്വകലാശാലയിൽ നിയമന വിവാദം കത്തനിൽക്കുകയാണ്. മുൻ പാലക്കാട് എം പിയും സി പി എം യുവജനനേതാവുമായ എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനമാണ് വിവാദങ്ങളിൽ പെട്ടിരിക്കുന്നത്.
നിയമനം യോഗ്യതയില്ലാതെയാണെന്ന വിദഗ്ധസമിതിയംഗങ്ങളുടെ പ്രതികരണമാണ് സി പി എമ്മിനെ ആകെ വെട്ടിലാക്കിയത്. എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ രാഷ്ട്രീയ താല്പര്യപ്രകാരം തിരുകി കയറ്റുയായിരുന്നു വെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം.
 
എല്ലാ നിയമനങ്ങളും പി എസ് സിക്ക് വിട്ട സംസ്ഥാനമാണ് കേരളം. എന്നാൽ യോഗ്യതയുള്ളവരെ നിയമച്ചതിൽ എന്താണ് തെറ്റെന്നാണ് സംസ്ഥാനത്തെ പ്രമുഖനായ മന്ത്രി ജയരാജൻ സഖാവ്  ചോദിക്കുന്നത്. ഒരു തെറ്റുമില്ല സഖാവേ, നേതാക്കളുടെ മക്കൾക്കും, ഭാര്യമാർക്കും പരിരക്ഷ കൊടുക്കുകയെന്നതാണ് ചിറ്റപ്പൻ എന്ന ജയരാജൻ മന്ത്രിയുടെ നിലപാടെന്ന് എല്ലാ മലയാളികൾക്കും അറിയാം.

മുൻ എം പിയും മന്ത്രിയുമൊക്കെയയായിരുന്ന പി കെ ശ്രീമതിയുടെ മകനെ വ്യവസായ വകുപ്പിൽ ഉന്നത നിലയിൽ നിയമിച്ച് മന്ത്രിപ്പണിവരെ രാജിവെക്കേണ്ടിവന്നത് കേരളം ഇപ്പോഴും ഓർക്കുന്നു. ബന്ധു നിയമനത്തെ എന്നും ജയരാജൻ പിന്തുണയ്ക്കും.
കാടലി സർവ്വകലാശാല വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വേദിയായ സ്ഥാപനമാണ്. കാലടി സർവ്വകലാശാലയുടെ സ്ഥലമെടുപ്പ് മുതൽ ഉണ്ടായ രാഷ്ട്രീയ താല്പര്യങ്ങളും മറ്റും ഇന്നും തുടരുന്നു. ഭരിക്കുന്ന പാർട്ടിയുടെ താല്പര്യങ്ങൾ നടപ്പാക്കാനുള്ള സ്ഥാപനം. ജനങ്ങളുടെ നികുതിപ്പണം ഇങ്ങനെ ഇഷ്ടക്കാർക്കും ബന്ധുക്കൾക്കും വീതം വച്ചു നൽകാനുള്ള ചില സ്ഥാപനങ്ങളാക്കി ഇതിനെയൊക്കെ മാറ്റുന്നു.

ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ യോഗ്യതയില്ലെന്ന് പറഞ്ഞ നിനിതയെതന്നെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചത് നിനിത സി പി എമ്മിന് വേണ്ടപ്പെട്ടയാളായതിനാലാണ്. യു ജി സി നിയമപ്രകാരം വേണ്ട യോഗ്യതയില്ലാത്ത ഒരാളെ അസി.പ്രൊഫസർ തസ്തികയിൽ നിയമിക്കാൻ സർവ്വകലാശാലാ നിയമങ്ങളെല്ലാം കാറ്റിൽ പറത്താൻ പോലും തയ്യാറായി എന്നത് ഗുരുതരമായ പ്രശ്‌നമാണ്. ഡോ ഉമർ തറമേൽ, ഡോ ടി പവിത്രൻ, ഡോ കെ എം ഭരതൻ എന്നിവരാണ് വിദഗ്ധസമിതി അംഗങ്ങൾ. ഈ സമിതിയുടെ വിയോജന കുറിപ്പുകൾ തള്ളിയാണ് നിനിതയെ സർവ്വകലാശാലയിൽ നിയമിച്ചത്. വിവാദം കേരളത്തിൽ കത്തിപ്പടരാൻ തുടങ്ങിയതോടെ ന്യാവവാദങ്ങളുമായി എം ബി രാജേഷ് രംഗത്തെത്തി.
ഇന്റർവ്യൂ ബോർഡിലെ മൂന്ന് അംഗങ്ങളുടെ ഉപജാപമാണ് നടന്നതെന്നാണ് രാജേഷിന്റെ ആരോപണം.

ഇടത് നേതാക്കളുടെ ഭാര്യമാരെ സർവ്വകലാശാലകളിൽ തിരുകി കയറ്റാൻ ശ്രമമുണ്ടായി. രാഷ്ട്രീയക്കാരുടെ കൈകളിലെ പാവയായി സർവ്വകലാശാലകൾ മാറുന്നു. സർവകലാശാല സെനറ്റ് രൂപീകരണത്തിലും മറ്റും രാഷ്ട്രീയ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നതാണ് ഇത്തരം പിൻവാതിൽ നിയമനവും ഒക്കെ അരങ്ങേറാൻ കാരണമെന്ന് ഇനിയെങ്കിലും ജനം തിരിച്ചറിയണം. രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കളായി ജനിച്ചാൽ എല്ലാ സംരക്ഷണവും ലഭിക്കും, നീതിയും നിയമവുമെല്ലാം അവർക്കു മുന്നിൽ മാറി നിൽക്കും. എല്ലാറ്റിലും മുന്നിലാണെന്ന് ഊറ്റം കൊള്ളുന്ന കേരളത്തിലാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നതെന്നും നാം തിരിച്ചറിയണം


ക്രിക്കറ്റ് ദൈവമേ, കർഷകരെ രക്ഷിക്കാൻ സഹായിക്കേണമേ….

 
 
 
ക്രിക്കറ്റ് ദൈവമാണ്  സച്ചിൻ, അല്ലാതെ സാക്ഷാൽ ദൈവമൊന്നുമല്ലല്ലോ. ക്രിക്കറ്റ് ദൈവമാണെന്നു കരുതി എന്തും പറായാമെന്നാണോ സച്ചിൻ കരുതിയിരിക്കുന്നത്,  അതൊന്നും വേണ്ടെന്നാണ് എൻ സി പി നേതാവ് ശതര് പവാറിന്റെ പ്രതികരണം. പവാർജി പറയുന്നത് ദൈവമാണെങ്കിലും കൊള്ളാം, അല്ല ക്രിക്കറ്റ് കളിക്കാരനാണെങ്കിലും കൊള്ളാം, പറയുമ്പോൾ രാജ്യത്തിന്റെ മനസാക്ഷികൂടി തിരിച്ചറിയുക.
 


 
 
രാജ്യത്ത് കഴിഞ്ഞ മൂന്നുമാസമായി കർഷകർ സമരത്തിലാണ്, സമരമെന്നു പറഞ്ഞാൽ ചെറിയ സമരമൊന്നുമല്ല. ജീവൻ ത്യജിച്ചുള്ള സമരം. എന്നാൽ കേന്ദ്രസർക്കാർ ഈ സമരത്തെ വലിയ കാര്യമായി എടുത്തിരുന്നില്ല. നമ്മൾ ജയ് ജവാൻ ജയ് കിസാൻ എന്നാണ് വിളിച്ചിരുന്ന മുദ്രാവാക്യം. അതിൽ കിസാന് ജയ് വിളിക്കാൻ ഇപ്പോൾ രാജ്യത്തിലെ പ്രമുഖ പാർട്ടിക്ക് താല്പര്യമില്ല.
കോർപ്പറേറ്റ് അജണ്ടകൾക്ക് കീഴ്‌പ്പെട്ടാണ് സർക്കാർ കർഷക മാരണ ബില്ല് കൊണ്ടുവന്നതെന്നായിരുന്നു ആരോപണം. റിലയൻസിന് വേണ്ടിയാണ് കേന്ദ്രസർക്കാർ കർഷകരുടെ താല്പര്യങ്ങൾ ബലികൊടുക്കുന്നതെന്നാണ് ആരോപണം. റിലയൻസിന്റെ താല്പര്യമാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്ന് രാജ്യത്തുള്ള എല്ലാവർക്കും അറിയാവുന്ന രഹസ്യമാണ്. അതിനാൽ കർഷകരെ അനുനയിപ്പിച്ച് നിയമം നടപ്പാക്കേണ്ടത് സർക്കാരിന് അനിവാര്യവുമാണ്.

 സമരം കൂടുതൽ ശക്തിപ്പെടുത്താനും രാജ്യവ്യാപകമായി പ്രതിഷേധം കടുപ്പിക്കാനുമാണ് കർഷക സംഘങ്ങളുടെ നീക്കം.

 സമരം രാജ്യത്താകമാനം വ്യാപിപ്പിക്കാനും, സമരം ശക്തിപ്പെടുത്താനുള്ള നീക്കത്തെ ചെറുക്കാനുള്ള നീക്കം ബി ജെ പിയും ആരംഭിച്ചിരിക്കയാണ്.  ബി ജെ പി കാര്യങ്ങൾ വ്യക്തമായി പ്ലാൻ

 സച്ചിന്റെ ഫോട്ടോയ്ക്ക് മുകളിൽ മഷി  ഒഴിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്. ദൈവത്തെ അധിക്ഷേപിക്കാനുള്ള കർഷകരുടെ നീക്കത്തിൽ പ്രതികരിക്കണമെന്നാണ് ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആവശ്യം.
ശ്രീ ശാന്തൻ നായരുടെ പൂതി മനസിൽ വച്ചാൽ മതി. ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. ഒന്നും സംഭവിക്കയുമില്ല.

കാർഷിക സമരം ബി ജെ പിയെ ക്ഷീണിപ്പിച്ചു എന്നൊക്കെ ശരിയാണ്. എന്നാൽ എന്താണ് അടുത്ത വഴിയെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല.

കർഷക സമരം ശക്തി പ്രാപിച്ചിട്ടും ഒരു ദൈവവും വന്നിട്ടില്ല രക്ഷിക്കാൻ. എന്താണ് കർഷകർക്ക് ദൈവം രക്ഷയൊരുക്കേണ്ടതില്ലന്നാണോ….
ലോകത്തിന് തന്നെ വലിയ നാണക്കേടാണ് കർഷക സമരം ഉണ്ടാക്കിയിരിക്കുന്നത്.
 

സ്വമിയേ ശരണമയ്യപ്പാ…..


ശബരിമലയാണ് പ്രധാനമെന്നാണ് കോൺഗ്രസും ബി ജെ പിയും പറയുന്നത്. യു ഡി എഫ് അധികാരത്തിൽ വന്നാൽ നിയമ നിർമ്മാണം നടത്തുമെന്നാണ് കോൺഗ്രസ് പറയുന്നത്.
കോൺഗ്രസ് നിലപാട് തട്ടിപ്പാണെന്ന് സി പി എമ്മിന്റെ പ്രതികരണം. ഇവിടെ ശബരിമലയൊന്നും ഇപ്പോ ഒരു ചർച്ചയല്ലല്ലോ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. അവിടെ ഉൽസവം നടക്കുകയാണല്ലോ, പിന്നെ എന്താ പ്രശ്‌നം, കോടതിയുടെ മുന്നിലുള്ള വിഷയം ഇപ്പോ ചർച്ച ചെയ്യേണ്ടതില്ലല്ലോ എന്നുമാണ് മുഖ്യമന്ത്രി പറയുന്നത്.
 


 
ശബരിമല വീണ്ടും ചർച്ചയയാവുമ്പോഴും അതിൽ സി പി എമ്മിന് വലിയ ആശങ്കയില്ല. ശബരിമലയൊന്നും ഇനി തിരിച്ചടിയാവില്ലെന്ന നിലപാടിലാണ് സി പി എം.

കോൺഗ്രസ് വലിയ പ്രതിസന്ധിയിലാണ്, കേരളത്തിൽ സി പി എം അധികാരത്തിൽ തിരികെയെത്തുമെന്നാണ് സർക്കാറിന്റ വിവിധ ഏജൻസികളെല്ലാം റിപ്പോർട്ട് നൽകുന്നത്. എന്നാൽ അതൊന്നും അംഗീകരിക്കാൻ കോൺഗ്രസ് നേതാക്കൾ തയ്യാറല്ല.
കൊച്ചിയിൽ നടന്നയോഗം അമ്പതിൽ പരം സീറ്റുകൾ നേടുമെന്ന് പ്രഖ്യാപിച്ചു. സഖ്യകക്ഷികൾ 28 സീറ്റുകൾ നേടുമെന്നാണ് കോൺഗ്രസിന്റെ വിശ്വാസം. ഇതൊക്കെ വിശ്വാസം മാത്രമാണ്.

സി പി എം വിജയിച്ച സീറ്റുകളുടെ എണ്ണം കൊച്ചിയിൽ കുറവാണ്, കൊച്ചിയിൽ പെട്ടെന്ന് ഒന്നും ചെയ്യാനില്ല. എന്നാൽ തൃശ്ശൂർ, പാലപ്പാട് സീറ്റുകളിൽ വലിയ മുന്നേറ്റം നേടുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.
 

കേരളത്തിലെ കോൺഗ്രസ് പുനസംഘടന താഴേതട്ടിലേക്ക്

കോൺഗ്രസിന് കേരളത്തിൽ രക്ഷപ്പെടാൻ മാർഗമുണ്ടോ എന്നായിരുന്നു സംസ്ഥാനത്ത് ഉയരുന്ന പ്രധാന ചർച്ച. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങിളിലെ തിരിച്ചടിയാണ് കോൺഗ്രസ് നേതാരക്കളെ ഇത്രയേറെ ശ്രദ്ധാലുക്കളാക്കി മാറ്റിയത്.
 
 

വലിയ പ്രതിസന്ധിയാണ് കേരളത്തിലെ സി പി എം നേരിടുന്നത്. എന്നാൽ അതിലും വലിയ പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടുന്നത് എന്നതാണ് സത്യം. എൽ ഡി എഫ് നേരിടുന്ന സത്യാന്വേഷണ പരീക്ഷണങ്ങളല്ല കോൺഗ്രസ് നേരിടുന്നത്.

കേരളത്തിലെ തോൽവിയുടെ പ്രധാന ഉത്തരവാദി കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളിയും, പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുമാണെന്ന് പരസ്യമായുള്ള പ്രതികരണം കോൺഗ്രസിനെ വലിയ തോതിലാണ് ക്ഷീണിപ്പിച്ചതത്രെ. ഇതൊക്കെ താരിഖ് അൻവർ എന്ന ഹൈക്കമാന്റിന് അറിയുമോ ആവോ ?

കോൺഗ്രസ് നേതാവ് കെ സുധാകരൻ പഴയ ബ്രണ്ണൻ കോളജ് സഹപാഠിയെക്കുറിച്ച് പറഞ്ഞത് എവിടെയോ, എങ്ങിനെയോ ഒക്കെയാണ് കൊണ്ടത്. എന്തായിരിക്കും അങ്ങിനെ സംഭവിച്ചതെന്നാണ് ഇനി കോൺഗ്രസ് ചർച്ച ചെയ്യേണ്ടത് . എല്ലാവരും മലക്കം മറിഞ്ഞു. എന്നത് ശരിയാണ്. കെ സുധാകരന് കണ്ണൂരിൽ വലിയ സ്വീകരണവും ലഭിച്ചു.
എന്നാൽ ശരിക്കും ആരാണ് കെ സുധാകരന് പാരവച്ചതെന്ന് ഇന്നുവരെ ആരും പറഞ്ഞില്ല. അത് പറയണമല്ലോ…. പറയുമായിരിക്കും, ഹ ബി ജെ പി ഏറെ പ്രതീക്ഷകളോടെ കാണുന്നതും കെ സുധാകരനെയാണല്ലോ…..


പി വി അൻവർ എവിടെ ?

പി വി അൻവർ വലിയൊരു മനുഷ്യനാണ്. പിന്നെ അതിലും വലിയ കാര്യം അദ്ദേഹം വലിയൊരു കച്ചവടക്കാരനുമാണ് . അപ്പോ പിന്നെ എം എൽ എയെ കാണാനില്ലെന്നൊരു പരസ്യം ചെയ്തത് ശരിയാണോ,  ഒരിക്കലുമല്ല. അദ്ദേഹം ഘാനയിലാണത്രെ. ബിസിസിനസ് ആവശ്യത്തിനായി പോയ പി വി അൻവറിനെ ഒരിക്കലും തെറ്റിദ്ധരിക്കരുതെന്നാണ് സി പി എം പറയുന്നത്. ഘാനയിലെത്തിയ പി വി അൻവറിന് കോവിഡ് ബാധിച്ചു. അദ്ദേഹത്തിന് കേരളത്തിലേക്ക് തിരിക്കാൻ പറ്റിയില്ല. ഇതാണ് സത്യമെന്നിരിക്കെ , പി വി അൻവർ ജയിലിലാണ് എന്നൊക്കെ പ്രചരിപ്പിക്കുന്നത് തെറ്റല്ലേ കോൺഗ്രസ്സുകാരെ.
 

ഞാൻ ജയിലിൽ അല്ലന്നെന്നുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കേണ്ട ഗതികേടിലാണ് പി വി അൻവർ എം എൽ എ. സി പി എം പിടിച്ചൊരു പുലിവാല്.

സി ബി ഐ എന്നൊരു പുലിവാല്

കേസൊക്കെ നമ്മൾ കുറേ കണ്ടിട്ടുണ്ട്, എന്നാൽ സി ബി ഐ എന്ന പഹയൻമാരെ അടുപ്പിക്കരുതെന്നായിരുന്നു കാസർകോട്ടെ സി പി എം നേതാക്കളുടെ ആവശ്യം. പെരിയയിലെ രണ്ട് യൂത്ത് കാൺഗ്രസ് പ്രവർത്തകരെയാണ് കല്യോട്ട് വച്ച് തീർത്തു കളഞ്ഞത്, സി ബി ഐയെ കേസന്വേഷണം ഏൽപ്പിക്കാതിരിക്കാൻ വലിയ പോരാട്ടമാണ് സി പി എമ്മുംകാണിച്ചത്. എന്നാൽ എല്ലാ പോരാട്ടവും അസ്ത മിച്ചു, കേസ് സി ബി ഐ ഏറ്റെടുത്തു. സംസ്ഥാന സർക്കാർ ഒരു കോടിയിൽ പരം രൂപയാണ് പെരിയ കേസ് സി ബി ഐ യെ ഏൽപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ചിലവഴിച്ചത്. എന്നിട്ടും പെരിയ കേസ് സി ബി ഐയെ ഏൽപ്പിച്ചു.
 
 

 
സി ബി ഐ ഉദുമ സി പി എം ഓഫീസിൽ സി ബി ഐ പരിശോധന നടന്നു വെന്നാണ് ഏറ്റവും പുതിയ വാർത്തകൾ. ജനപ്രതിനിധിയായ കെ മണികണ്ഠനിൽ നിന്നും മൊഴിയെടുത്തുവെന്നും വാർത്തയുണ്ട്. സി ബി ഐയെ സംസ്ഥാനം നിരോധിച്ചതാണ്. ആവശ്യമുള്ളപ്പോൾ വിളിക്കുമെന്നും അപ്പോൾ മാത്രം വരണമെന്നിമാണ് സി ബി ഐയെ അറിയിച്ചിരിക്കുന്നത് . സി ബി ഐ പക്ഷേ, സുപ്രിം കോടതിയുടെ ഉത്തരവോടെയാണ് വന്നിരിക്കുന്നത്. എന്നാലും സി പി എം ഓഫീസൊക്കെ റെയിഡ് നടത്താനുള്ള ധൈര്യമൊക്കെ സി ബി ഐക്ക് കൈവന്നിരിക്കുന്നു.


തൃശ്ശൂർ പൂരം പ്രോട്ടോക്കോൾ പ്രകാരം നടക്കും
 
 

കേരളത്തിലെ ഏറ്റവും വലിയ ആഘോഷമാണ് തൃശ്ശൂർ പൂരം. പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന പൂരമാണ് തൃശ്ശൂർ പൂരം. കഴിഞ്ഞ തവണ പൂരാഘോഷം ഉണ്ടായില്ല. എന്നാൽ ഇത്തവണ ആഘോഷം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തുമത്രെ. വരട്ടെ കാണാം.

സണ്ണിചേച്ചിയുടെ ഉഡായിപ്പ്

സണ്ണിലിയോൺ മാദക നടിയാണ്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പോൺ താരവും സണ്ണി ലിയോൺ തന്നെ. ആ സണ്ണി ലിയോണിനെ കുറിച്ചാണ് കേരളം ഇപ്പോൾ ഏറെ ചർച്ച ചെയ്യുന്നത്.
ഒരു പ്രോഗ്രാമിന് സണ്ണി ലിയോൺ കൊച്ചി എം ജി റോഡിൽ വന്നപ്പോൾ , സണ്ണിയെ കാണാൻ കേരളത്തിലെ യുവാക്കൾ എം ജി റോഡിലേക്ക് ഒഴുകി.
 

സണ്ണി ലിയോണിന് ലോകത്തു തന്നെ ഏറ്റവും വലിയ സ്വീകരണം നൽകിയ സ്ഥലം ഏതാണെന്ന് ചോദിച്ചാൽ സണ്ണി ലിയോൺ പറയും അത് കൊച്ചിയാണ്.

അതേ കൊച്ചിയാണ് സണ്ണിക്കെതിരെ പരാതിയുമായി എത്തിയത്. ഒരു പ്രോഗ്രാമിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് പണം കൈപ്പറ്റി, വഞ്ചിച്ചു എന്നാണ് പെരുമ്പാവൂർ കാരനായ ഒരാൾ പരാതിയുമായി എത്തിയത്. സണ്ണി ലിയോൺ വിജിലൻസിനാൽ ചോദ്യം ചെയ്യപ്പെട്ടു.
ഏറെ ഇഷ്ടപ്പെട്ട സ്ഥലത്തു തന്നെ ഏറെ ചോദ്യം ചെയ്യപ്പെട്ട സ്ഥലവുമായി കൊച്ചിയെ സണ്ണി ലിയോൺ രേഖപ്പെടുത്തിയിരിക്കയാണ്.

 പാലായിൽ കാപ്പൻ വരുമത്രെ….

പാലായിൽ ജോസ് കെ മാണിയുമായി പോരാടാൻ മാണി സി കാപ്പൻ എത്തുമോ എന്നായിരുന്നു, നമ്മൾ രണ്ട് മാസത്തിലേറെയായി ചർച്ച ചെയ്ത സംഭവം, ഒടുവിൽ കാപ്പൻ വരില്ലെന്നായിരുന്നു റിപ്പോർട്ട്. പാർട്ടിയാണ് വലുതെന്നായിരുന്നു കാപ്പന്റെ പ്രതികരണം, ഇതോടെ മാണി സി കാപ്പൻ പാലായിൽ ജോസ് കെ മാണിയോട് പടപൊരുതാൻ എത്തുമെന്ന വാർത്തകളൊക്കെ അവസാനിച്ചു. യു ഡി എഫ് ക്യാമ്പുകളിലെല്ലാം മ്ലാനത പടർന്നു. ജോസ് കെ മാണി യുടെ ഉഗ്രൻ സ്മാഷുകൾക്ക് തിരിച്ചടി നൽകാൻ കെൽപ്പില്ലാതെ അന്തിച്ചു നിന്ന യു ഡി എഫുകാർക്ക് ഇന്നിതാ കരുത്തു പകരുന്നൊരു വാർത്ത. മാണി സി കാപ്പൻ പാലായിൽ യു ഡി എഫിനുവേണ്ടി മൽസരിക്കുമെന്നാണ് പുതിയ വാർത്തകൾ. പവാർജി എന്തു പറയും ആവോ….
 


എന്ത് പറഞ്ഞാലും പാലായിൽ ഒരു മിന്നുന്ന പോരാട്ടം നടക്കുന്ന ലക്ഷണമാണ് ഇപ്പോ കാണുന്നത്. കാപ്പന്റെ മിന്നുന്ന സ്മാഷുകൾക്ക് മുന്നിൽ ജോസ് കെ മാണി പതറുമോ ,ഇല്ലയോ എന്ന് കണ്ടറിയണം.

LEAVE A REPLY

Please enter your comment!
Please enter your name here