കൊച്ചി : ഇ-ചാര്‍ജിങ് സ്റ്റേഷനുകളുമായി കേരളത്തിലേക്ക് സ്വകാര്യ കമ്പനികളെത്തുന്നു. തമിഴ്നാട് ആസ്ഥാനമായ ‘സിയോണ്‍ ചാര്‍ജിങ്’ ആണ് കേരളം ലക്ഷ്യമിടുന്നത്.

കൊച്ചിയിലും പാലക്കാട്ടെ വാളയാറിലുമായിരിക്കും സ്റ്റേഷനുകള്‍. സിയോണ്‍ ചാര്‍ജിങ്ങിന്റെ ആദ്യ സ്റ്റേഷന്‍ സേലത്ത് കഴിഞ്ഞ ദിവസം തുറന്നിരുന്നു.

ഓരോ 25 കിലോമീറ്ററിലും ഒരു ചാര്‍ജിങ് സ്റ്റേഷന്‍ എന്നതാണ് കേന്ദ്രനയം. ഇതിനായി രാജ്യാന്തര അടിസ്ഥാനത്തില്‍ കമ്പനികളില്‍നിന്ന് താത്പര്യപത്രം ക്ഷണിച്ചിരുന്നു.

ഒരു കാര്‍ ചാര്‍ജ് ചെയ്യാന്‍ 20-40 മിനിറ്റേയെടുക്കൂ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. മൊബൈല്‍ ആപ്പില്‍ ചാര്‍ജിങ് സ്റ്റേഷന്‍ കണ്ടെത്താനും സമയം മുന്‍കൂട്ടി റിസര്‍വ്‌ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

കേരളത്തില്‍ ഇ-ചാര്‍ജിങ്ങിന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ നിശ്ചയിച്ചിരിക്കുന്നത് യൂണിറ്റിന് അഞ്ചുരൂപയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here