മാവേലിക്കര: ഓണാട്ടുകരയുടെ മഹോത്സവമായ ചെട്ടികുളങ്ങര കുംഭഭരണി 18ന്.അതുമായി  ബന്ധപ്പെട്ട് കെട്ടുകാഴ്ചകള്‍ നിര്‍മിക്കാന്‍ അനുമതി. രണ്ടു കരകളില്‍ നിന്നായി കുതിരയും തേരും നിര്‍മിക്കാനാണ് അനുമതി. ക്ഷേത്രവുമായി ബന്ധപ്പെട്ട് 13 കരകളാണുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആചാരപരമായ ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കിയപ്പോഴും കെട്ടുകാഴ്ചകള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് കെട്ടുകാഴ്ച സമര്‍പ്പണവും എഴുന്നള്ളത്തും മുടക്കം കൂടാതെ നടത്തുന്നതിനായി 13 കരകള്‍ ഒന്നിച്ച് ഒരു കുതിരയും തേരും നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഈരേഴ തെക്ക് കരയുടെ കുതിരയും ആഞ്ഞിലിപ്രാ കരയുടെ തേരുമാണ് നിര്‍മിക്കുക.

ക്ഷേത്രത്തിലാണ് നിര്‍മാണം. സാധാരണ ഗതിയില്‍ ഏഴു ദിവസമെടുത്താണ് കെട്ടുകാഴ്ചകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുക. ഇത്തവണ മൂന്നു ദിവസം മാത്രമെടുത്താണ് കെട്ടുകാഴ്ചകള്‍ നിര്‍മിക്കുന്നത്. ഇത് ഏറെ ശ്രമകരമാണെങ്കിലും രാപ്പകലെന്യേ നിര്‍മാണം നടത്തി ഭരണി ദിനത്തില്‍ ദേവിയ്ക്ക് സമര്‍പ്പിക്കാനാണ് 13 കരകളുടെയും ശ്രമം. ഇതേത്തുടര്‍ന്ന് ഇന്നലെ വൈകിട്ട് മുതല്‍ കെട്ടുകാഴ്ചകളുടെ നിര്‍മാണം ആരംഭിച്ചു. കോവിഡ് മാനദണ്ഡം പൂര്‍ണമായി പാലിക്കും ഇതേസമയം കുംഭഭരണിയുമായി ബന്ധപ്പെട്ട് നടന്നുവരുന്ന കുത്തിയോട്ടങ്ങള്‍ ഇന്ന് സമാപിക്കും.

ഇത്തവണ രണ്ടു കുത്തിയോട്ടങ്ങളാണുള്ളത്. കൈതതെക്ക് മുടുവന്‍പുഴ കളരിയിലും പന്തളത്തുമാണ് കുത്തിയോട്ടങ്ങള്‍. കുത്തിയോട്ട വീടുകളില്‍ പതിവുള്ള അന്നദാനം ഉള്‍പ്പെടെ ഒഴിവാക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് നിയന്ത്രണങ്ങളോടെയാണ് പ്രവേശനം. കുത്തിയോട്ട വീടുകളില്‍ ഇന്നു ദീപാരാധനയ്ക്കും ദേവീസ്തുതിക്കും ശേഷം പൊലിവ് നടക്കും. ചുവന്ന പട്ടുവിരിച്ച ഓട്ടുരുളി പൊലിവിനായി ഒരുക്കി വയ്ക്കും. പൊലിവു പാട്ട് പാടാന്‍ തുടങ്ങിയാല്‍ പൊലിവ് സമര്‍പ്പണം ആരംഭിക്കും. ആദ്യം ഗൃഹനാഥന്‍ വസ്ത്രവും കാണിക്കയും ഉള്‍പ്പെടെ പൊലിവ് സമര്‍പ്പിക്കും. പിന്നീട്കരനാഥന്‍മാര്‍, ബന്ധുമിത്രാദികള്‍, ഭക്തര്‍ എന്നിങ്ങനെ പൊലിവ് സമര്‍പ്പണം നടത്തും.


ചടങ്ങ് പൂര്‍ത്തിയായശേഷം കുത്തിയോട്ട ആശാന്‍ കുത്തിയോട്ടക്കളത്തില്‍ ദേവീസ്ഥാനത്തിന് മുന്നില്‍ മൂന്നു തൂശനില വച്ച് മൂന്നു പിടിപ്പണം സമര്‍പ്പിക്കും. ആദ്യ പിടിപ്പണം ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്കുള്ള വഴിപാടുകള്‍ക്കും രണ്ടാമത്തെ പിടിപ്പണം ദേശത്തെ മറ്റു ക്ഷേത്രങ്ങളിലേക്കും മൂന്നാമത്തെ പിടിപ്പണം ഗൃഹനാഥന്റെ ധര്‍മദൈവങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വഴിപാടിനായും മാറ്റിവയ്ക്കും. ശേഷിക്കുന്ന ഭാഗം കുത്തിയോട്ട ആശാന് സ്വന്തം നിലയില്‍ വഴിപാട് നടത്തുന്നതിനും ഇതിനോടു സഹകരിച്ച പരികര്‍മികള്‍ക്കും ഉള്ളതാണ്. ഉദ്ദിഷ്ട കാര്യഫലസിദ്ധിയാണ് കുത്തിയോട്ടപ്പൊലിവില്‍ പങ്കു ചേര്‍ന്നാലുള്ള ഫലം. നാളെ  

LEAVE A REPLY

Please enter your comment!
Please enter your name here