കൊച്ചി: രണ്ടാമത് എന്റെ സംരംഭം യെസ് ബിസ് അവാര്‍ഡുകള്‍ കൊച്ചി ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി എം എം മണി സമ്മാനിച്ചു. സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് കല്‍പ്പന ഇന്റര്‍നാഷനല്‍ സലോണ്‍ ആന്‍ഡ് സ്പാ എംഡി ഡോ എലിസബത്ത് ചാക്കോയും യംഗ് ഓണ്‍ട്രപ്രണര്‍ അവാര്‍ഡ് കലറ്റല്‍ ഡെവലപ്പേഴ്‌സ് എംഡി ആകാശ് ആനന്ദും നേടി. ലക്ഷ്വറി ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ – ബിഎംഡബ്ല്യു, എസ് യു വി ഓഫ് ദി ഇയര്‍ – മഹീന്ദ്ര ഥാര്‍, ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ – ജാബിര്‍ കെ സി, ഓറിയല്‍ ഇമാറ; ബേക്കറി ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ – നവ്യ ബേക്ക്‌സ് ആന്‍ഡ് കണ്‍ഫെക്ഷനറീസ്; ഫുഡ് ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ – എമെസ്റ്റോ ഫുഡ് പ്രൊഡക്റ്റ്‌സ്, ഡിജിറ്റല്‍ ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ – ഓക്‌സിജന്‍, ഇന്നവേറ്റീവ് ബാങ്കിംഗിതര ഫിനാന്‍സ് ബ്രാന്‍ഡ് – താഴയില്‍ ഫിനാന്‍സ്, മില്‍ക്ക് ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ – റിച്ച് ഡെയറി പ്രൊഡക്റ്റ്‌സ് തുടങ്ങി 41 വിവിധ വിഭാഗങ്ങളിലെ വിജയികള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ ഡോ വിജു ജേക്കബ് മുഖ്യാതിഥിയായി. വ്യവസായ പ്രമുഖരായ സാബു ജോണി, സിജോ ആന്റണി, മുഹമ്മദ് മദനി, ബേബി മാത്യു സോമതീരം, രാജശേഖരന്‍ നായര്‍, ഷീലാ കൊച്ചൗസേപ്പ്, ജ്യോതിഷ് കുമാര്‍, മാത്യു ജോസഫ്, എന്റെ സംരഭം എംഡി അന്ന ജോര്‍ജ്, സിഇഒയും ചീഫ് എഡിറ്ററുമായ രെങ്കു കെ ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു. പ്രതിസന്ധിഘട്ടത്തില്‍ ബിസിനസ് വളര്‍ത്തുന്നത് എങ്ങനെ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ മെന്ററും സക്‌സസ് കോച്ചും ബ്രഹ്മ ലേണിംഗ് സൊലൂഷന്‍സ് സിഇഒയുമായ എ ആര്‍ രഞ്ജിത് മോഡറേറ്ററായി.

ഫോട്ടോ – യെസ് ബിസ് 2021 അവാര്‍ഡുകളുടെ ഭാഗമായി യംഗ് ഓണ്‍ട്രപ്രണര്‍ അവാര്‍ഡ് സംസ്ഥാന വൈദ്യുതി മന്ത്രി എം എം മണിയില്‍ നിന്ന് കലറ്റല്‍ ഡെവലപ്പേഴ്‌സ് എംഡി ആകാശ് ആനന്ദ് ഏറ്റുവാങ്ങുന്നു. വി-സ്റ്റാര്‍ ക്രിയേഷന്‍സ് എംഡി ഷീല കൊച്ചൗസേപ്പ്, ഉദയ് സമുദ്ര ലിഷര്‍ ബീച്ച് ഹോട്ടല്‍ എംഡി രാജശേഖരന്‍ നായര്‍, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് എംഡി ഡോ വിജു ജേക്കബ്, എബിസി എംപോറിയോ എംഡി മുഹമ്മദ് മദനി, എന്റെ സംരംഭം സിഇഒ രെങ്കു കെ ഹരിദാസ് എന്നിവര്‍ സമീപം.

LEAVE A REPLY

Please enter your comment!
Please enter your name here