ആലപ്പുഴ: സംസ്ഥാന തലത്തിൽ വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന നാടൻ കലാമേളയായ ഉത്സവത്തിന് ജില്ലയിൽ ശനിയാഴ്ച തുടക്കം. സംസ്ഥാനതല ഉദ്ഘാടനം വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്ത് നിർവഹിക്കും. ജില്ലയിലെ രണ്ട് കേന്ദ്രങ്ങളായ ആലപ്പുഴ ബീച്ചിലും, കൃഷ്ണപുരം സാംസ്‌കാരിക നിലയത്തിലുമാണ് മേള. മേള 26ന് സമാപിക്കും. നാടൻ പാട്ട്, പൊറാട്ടുനാടകം, മുടിയേറ്റ്, തോൽപ്പാവക്കൂത്ത്, തിറ, പൂരക്കളി, പടയണി, പാക്കനാർതുള്ളൽ, അറബനമുട്ട്, ഓട്ടൻതുള്ളൽ, ആദിവാസി നൃത്തം, സോപാനസംഗീതം, കളരിപ്പയറ്റ്, കാക്കാരിശ്ശി നാടകം അടക്കമുള്ള നാടൻ കലകളാണ് എല്ലാ ദിവസവും വൈകിട്ട് ആറ് മണി മുതൽ മേളയിൽ അരങ്ങേറുക

LEAVE A REPLY

Please enter your comment!
Please enter your name here