ആലപ്പുഴ: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയി. കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് തട്ടിക്കൊണ്ടുപോയത്. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. വീടിന്റെ വാതിൽ തകർത്ത് ബലം പ്രയോഗിച്ചാണ് യുവതിയെ കൊണ്ടുപോയത്. ഫെബ്രുവരി 19നാണ് ബിന്ദു ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. യുവതി നാട്ടിലെത്തിയതുമുതൽ രണ്ട് പേരെ വീടിന് സമീപം കണ്ടിരുന്നുവെന്നും, ചിലര്‍ വീട്ടിലെത്തിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഒരു സംഘം ആളുകൾ വീട്ടിൽ അതിക്രമിച്ചു കയറി ബിന്ദുവിനെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് ഭർത്താവ് പറഞ്ഞു.നിരീക്ഷിച്ചവരുടെ ചിത്രങ്ങളും ബിന്ദുവിന്‍റെ ഫോണും ബന്ധുക്കൾ പൊലീസിന് കൈമാറി. ഫോൺ പൊലീസ് പരിശോധിച്ചുവരികയാണ്. സ്വർണക്കടത്തുമായി ബന്ധമുള്ള സംഘമാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. കോഴിക്കോട് കൊടുവള്ളിയിൽ നിന്നുള്ള സംഘമാണ് യുവതിയെ തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന.ഗൾഫിൽ സൂപ്പർമാർക്കറ്റിലെ അക്കൗണ്ടന്റാണ് ബിന്ദു.

LEAVE A REPLY

Please enter your comment!
Please enter your name here