പാലാ: കേരള കോണ്‍ഗ്രസ് (എം) തര്‍ക്കത്തില്‍ പി.ജെ ജോസഫിന് വീണ്ടും തിരിച്ചടി. പാര്‍ട്ടി ചിഹ്നമായ രണ്ടില ജോസ് കെ.മാണിക്ക് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈ്േക്കാടതി ഡിവിഷന്‍ ബെഞ്ചും ശരിവച്ചു. കമ്മീഷണ്‍ ഉത്തരവ് ശരിവച്ച സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് ജോസഫ് സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചും തള്ളുകയായിരുന്നു.

നവംബര്‍ 20നാണ് പി.ജെയുടെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളിയത്. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ ചിഹ്നം ഉപയോഗിക്കാന്‍ ജോസ് കെ.മാണി വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു. സംസ്ഥാന സമിതി അംഗങ്ങളുടെ എണ്ണം കൃത്യമായി കണക്കാക്കുന്നതില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞില്ല. പലപ്പോഴും അധികാര പരിധി കടന്നുകൊണ്ടാണ് തീരുമാനമെടുത്തത് എന്നായിരുന്നു ജോസഫിന്റെ പരാതി.

കരുത്തുനല്‍കുന്ന വിധിയാണെന്നും നുണ പ്രചാരണങ്ങളെ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും ജോസ് കെ.മാണി പാലായില്‍ വിധിയോട് പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗീകാരവും ചിഹ്നവും അധികാരവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കി. ഈ നിയമയുദ്ധങ്ങളിലേക്ക് എതിര്‍ കക്ഷി പോയി. കേരള കോാണ്‍ഗ്രസ് എമ്മിന്റെ അംഗീകാരം വളരെ വ്യക്തമായി ഭുരിപക്ഷം കണക്കാക്കിയാണ് നല്‍കിയത്. ജനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനും നുണ പ്രചരണത്തിലൂടെ നേട്ടമുണ്ടാക്കാനുള്ള ശ്രമമായിരുന്നു എതിര്‍കക്ഷി നടത്തിയത്. എന്നാല്‍ ജനങ്ങള്‍ സത്യം തിരിച്ചറിഞ്ഞു. ഞങ്ങളെ പുറത്താക്കിയത് തെറ്റായിപ്പോയെന്നും എല്‍്ഡി.എഫില്‍ ചേരാനുണ്ടായ രാഷ്ട്രീയ സാഹചര്യവും ജനത്തിന് ബോധ്യപ്പെട്ടു.

ജനകീയ പദയാത്ര പാലായിലെ മുഴുവന്‍ പഞ്ചായത്തുകളിലൂടെയും കടന്നുപോകും. ഇടതുമുന്നണി നടത്തിയ വികസന, ക്ഷേമ പദ്ധതികള്‍ ജനങ്ങളെ അറിയിക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു. പാലായുടെ വികസനത്തില്‍ മാണിയുടെ കയ്യൊപ്പുണ്ട്. മാതൃക നിയസമഭാ മണ്ഡലം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പദയാത്രയുടെ ഉദ്ഘാടന വേളയില്‍ ജോസ് .കെ മാണി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here