തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർത്ഥികളെ സന്ദർസിക്കാൻ രാഹുൽ ഗാന്ധി എം..പി സമരപ്പന്തലിലെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യകേരള യാത്രയുടെ ഔദ്യോഗിക സമാപന ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെയാണ് രാഹുൽ സമരപ്പന്തലിൽ എത്തിയത്.സി..പിഒ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളുമായും മറ്റ് സമരക്കാരുമായും രാഹുൽ ഗാന്ധി സംസാരിക്കുകയാണ്. ഉമ്മൻ ചാണ്ടി, ഷാഫി പറമ്പിൽ, ശശി തരൂർ അടക്കമുള്ള നേതാക്കളും രാഹുൽ ഗാന്ധിക്ക് ഒപ്പമുണ്ട്