കോട്ടയം: സ്ഥാനാര്‍ത്ഥികളായി സമുദായ വിരുദ്ധരെ പരിഗണിക്കരുതെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് നിര്‍ദേശിച്ച് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. സ്ഥാനാര്‍ത്ഥികളെ ന്യൂനപക്ഷങ്ങളുമായി ആലോചിച്ച് തീരുമാനിക്കണം. ന്യൂനപക്ഷങ്ങള്‍ക്ക് മതിയായ പ്രാധാന്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് 1951ല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് നെഹ്‌റു പി സി സികള്‍ക്ക് കത്തയച്ചത് മാതൃകയാക്കണെന്നും ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.
നെഹ്‌റുവിന്റെ നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് ഇന്ന് പാലിക്കുന്നില്ലെന്ന് പരോക്ഷമായി സൂചന നല്‍കിയാണ് ബിഷപ്പിന്റെ കത്ത്. സമുദായത്തിന്റെ പേരില്‍ നിയമസഭയില്‍ കടന്നുകൂടുന്നവര്‍ സമുദായത്തിന് വേണ്ടി നന്മ ചെയ്യുന്നില്ല. ഇവര്‍ ന്യൂനപക്ഷ വിരുദ്ധവും ആപത്കരവുമായ നിലപാട് സ്വീകരിക്കുന്നുവെന്നും മാര്‍ ജോസഫ് പെരുന്തോട്ടം ചൂണ്ടിക്കാട്ടുന്നു.


സമുദായത്തോട് കൂറില്ലാത്തവരും ശത്രുത മനോഭാവത്തോടെ വിമര്‍ശിക്കുന്നവരുമുണ്ട്. ഇവര്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെയും മറ്റ് മാദ്ധ്യമങ്ങളിലൂടെയും സാമുദായിക വിരുദ്ധത വളര്‍ത്തുന്ന കാര്യം എല്ലാവരും തിരിച്ചറിയുന്നുണ്ട്. നെഹ്‌റുവിന്റെ വിശാല വീക്ഷണം ന്യൂനപക്ഷങ്ങള്‍ക്ക് ഏറെ പ്രാത്സാഹനമായിരുന്നു. നെഹ്‌റുവിന്റെ വീക്ഷണം ഇന്നത്തെ രാഷ്ട്രീയ നേതൃത്വം ഉള്‍ക്കൊളളണമെന്നും അദ്ദേഹം പറഞ്ഞു  

LEAVE A REPLY

Please enter your comment!
Please enter your name here