തിരുവനന്തപുരം: യു.എ.ഇ. കോണ്‍സുലേറ്റിലെ ഗണ്‍മാനായിരുന്ന കഴക്കൂട്ടം കരിമണല്‍ സ്വദേശിയായ ജയഘോഷിനെ വീണ്ടും കാണാതായി. ഇന്നലെ രാവിലെ ഭാര്യയെ ജോലിസ്‌ഥലത്ത്‌ എത്തിച്ചശേഷമാണ്‌ ഇയാളെ കാണാതായത്‌. സ്വര്‍ണക്കടത്ത്‌ കേസില്‍ ജയഘോഷിനെ കസ്‌റ്റംസ്‌ നേരത്തേ ചോദ്യം ചെയ്‌തിരുന്നു.
ജയഘോഷിന്റെ ഇരുചക്രവാഹനം നേമം പോലീസ്‌ സ്‌റ്റേഷനില്‍നിന്ന്‌ ഇന്നലെ കണ്ടെത്തി. ഉച്ചയ്‌ക്ക്‌ ഒന്നരയോടെ നേമം സ്‌റ്റേഷനിലെത്തിയ ജയഘോഷ്‌ വാഹനം കേടായെന്ന്‌ പറഞ്ഞാണ്‌ വാഹനവും താക്കോലും സ്‌റ്റേഷനില്‍ വച്ച്‌ പോയത്‌. ഇദ്ദേഹത്തെ കാണാതായതോടെ വീട്ടുകാര്‍ തുമ്പ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന്‌ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അനേ്വഷണത്തില്‍ ജയഘോഷ്‌ നേമം ഭാഗത്തുണ്ടെന്ന്‌ കണ്ടെത്തി. സ്‌റ്റേഷനിലെത്തി വാഹനം പരിശോധിച്ചപ്പോള്‍ മൊബൈല്‍ ഫോണും ഒരു കത്തും ലഭിച്ചു. താന്‍ മാനസിക വിഷമത്തിലാണെന്നും ഒരു യാത്ര പോവുകയാണെന്നും തിരിച്ചെത്തുമെന്നുമാണ്‌ കത്തിലുള്ളത്‌. കഴിഞ്ഞ ജൂലൈയിലും ജയഘോഷിനെ കാണാതായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here