തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കുറയ്ക്കാന്‍ ശുപാര്‍ശ. 35% കോവിഡ് സെസ് ഒഴിവാക്കാന്‍ ബവ്റിജസ് കോര്‍പറേഷന്‍ ധനവകുപ്പിന് ശുപാര്‍ശ നല്‍കി. ചില്ലറ വില്‍പനശാലകളില്‍ വില്‍പന കുറഞ്ഞെന്നും ബാറുകളില്‍ കൂടുതല്‍ മദ്യം വില്‍ക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശ.
അടുത്ത മന്ത്രിസഭായോഗം വിഷയം പരിഗണിച്ചേക്കും. ഓഗസ്റ്റ് വരെയാണ് സെസിന് നിലവില്‍ കാലാവധി. കോവിഡ് സെസ് ഉള്‍പ്പെടെ 247 ശതമാനമാണ് നിലവില്‍ മദ്യത്തിനുള്ള നികുതി. ശുപാര്‍ശ നടപ്പായാല്‍ മദ്യവിലയില്‍ 30 രൂപ മുതല്‍ 100 രൂപവരെ കുറവുണ്ടാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here