ബാലുശ്ശേരി: ശബരിമല സ്ത്രീപ്രവേശന സമരവുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ക്രിമിനല്‍ സ്വഭാവമുള്ള കേസുകളും പിന്‍വലിക്കണം. ഉപാധിവെക്കാനുള്ള നീക്കം ദുഷ്ടലാക്കാണ്.

സി എ എ യുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുന്നതിനുള്ള ബാലന്‍സ് ചെയ്യലാണ് ഇതിനു പിന്നില്‍.സി എ എ കേസുപോലെയല്ല ശബരിമല കേസെന്നും അദ്ദേഹം പറഞ്ഞു.’വയനാടന്‍ പ്രധാനമന്ത്രി’യായ രാഹുല്‍ഗാന്ധിക്ക് മികച്ച നടനുള്ള അവാര്‍ഡ് നല്‍കണമെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here