കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസുകൾ ഒറ്റക്കേസായി അന്വേഷിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സിബിഐ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിലവിൽ 1368 കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. ഹൈക്കോടതി നിർദ്ദേശപ്രകാരമായിരുന്നു ഓരോ പരാതിയും പ്രത്യേക കേസ് ആയി രജിസ്റ്റർ ചെയ്തത്. എന്നാൽ ഈ കേസുകളെല്ലാം ഒന്നായി അന്വേഷിക്കാൻ അനുവദിക്കണമെന്നാണ് സിബിഐ ആവശ്യം. ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് സിബിഐയുടെ നടപടി.

വിവിധ സ്റ്റേഷനുകളിലായിട്ടാണ് 1,368 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സിബിഐ കൊച്ചി യൂണിറ്റാണ് പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസുകൾ അന്വേഷിക്കുന്നത്. കൊച്ചി യൂണിറ്റ് എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം. പോപ്പുലർ ഫിനാൻസ് ഉടമകൾ നിക്ഷേപം വിദേശത്തേക്ക് കടത്തിയതായി സംസ്ഥാന പൊലീസ് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസ് സിബിഐക്ക് കൈമാറാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here