കൊച്ചി: ഉടൻ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾ മത്സരിക്കാനില്ലെന്ന് പ്രധാനപ്പെട്ട കോൺഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും വി എം സുധീരനും ഉൾപ്പെടെയുള്ളവർ. പി ജെ കുര്യനും മത്സരിക്കില്ലെന്ന് വിവരമുണ്ട്. മുന്നണിയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ കെപിസിസി അദ്ധ്യക്ഷൻ കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.വായനാട്ടിലോ കണ്ണൂരിലോ മുല്ലപ്പള്ളി മത്സരിക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു.

ഇങ്ങനെ സംഭവിച്ചാൽ കെപിസിസി അദ്ധ്യക്ഷൻ പദവിയിലേക്ക് കോൺഗ്രസിന്റെ കണ്ണൂർ എംപി കെ സുധാകരൻ എത്തുമെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.മുല്ലപ്പള്ളി മത്സരിക്കില്ല എന്ന് വ്യക്തമായതോടെ ഇത്തരം അഭ്യൂഹങ്ങൾക്ക് തിരശീല വീണിരിക്കുകയാണ്. തന്നെ മത്സരരംഗത്തേക്ക് പരിഗണിക്കരുതെന്ന് വിഎം സുധീരനും തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ പറഞ്ഞതായാണ് വിവരം. താൻ മത്സരിക്കില്ല എന്നാണ് കെ മുരളീധരനും പറഞ്ഞത്. നേമത്ത് താൻ മത്സരിക്കില്ലെന്നും മുരളീധരൻ പറഞ്ഞുവെന്നും വിവരമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here