തിരുവനന്തപുരം: യുഡിഎഫിന്റെ പ്രാഥമിക സ്ഥാനാര്‍ഥി പട്ടികയായെന്നാണ് ഉമ്മന്‍ചാണ്ടി. സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം തിരുവനന്തപുരത്ത് ചേര്‍ന്നിരുന്നു. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും 50 ശതമാനത്തിലധികം സീറ്റുകള്‍ നല്‍കുമെന്നും ഈ മാനദണ്ഡമനുസരിച്ചാണ് സ്ഥാനാര്‍ഥി നിര്‍ണയം മുന്നോട്ട് പോകുന്നതെന്നും യോഗശേഷം ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടവര്‍ക്കും രണ്ടു തമ മത്സരിച്ച് തോറ്റവര്‍ക്കും ഇത്തവണ അവസരം ഉണ്ടാകില്ല. പ്രകടനപത്രിക സംബന്ധിച്ച് നാളത്തെ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. ഇക്കാര്യം യുഡിഎഫ് ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. നാളെ ചേരാനിരിക്കുന്ന സ്‌ക്രീനിംഗ് കമ്മിറ്റിക്ക് ശേഷം പ്രാഥമിക പട്ടിക ഹൈക്കമാന്‍ഡിന് നല്‍കും.

ഹൈക്കമാന്‍ഡ് സ്‌ക്രൂട്ടിനി കമ്മിറ്റി ഈ പട്ടിക പരിശോധിച്ച ശേഷം അന്തിമപട്ടിക തയ്യാറാക്കുക. എന്നാല്‍ എന്ന് പട്ടിക വരുമെന്ന കാര്യം പറയാന്‍ ഉമ്മന്‍ചാണ്ടി പറഞ്ഞില്ല. അതിവേഗം സ്ഥാനാര്‍ഥി പട്ടിക തയ്യറാക്കനാണ് തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നത്. ജില്ലകളില്‍ തയ്യാറാക്കിയ സാധ്യത പട്ടികയില്‍ ഇപ്പോഴും നിരവധി തവണ മത്സരിച്ച നേതാക്കളുടെ പേര് തന്നെയാണ് മുന്‍പന്തിയിലുള്ളത്.

അതേമയം കേരള കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ച പ്രതിസന്ധിയിലായി. ഏറ്റുമാനൂര്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ചര്‍ച്ച വഴിമുട്ടിയത്. ഏറ്റുമാനൂര്‍ വിട്ടുനല്‍കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കേരള കോണ്‍ഗ്രസ്. എന്നാല്‍ വിട്ടു വീഴ്ചയ്ക്ക് തയ്യറാകണമെന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. കേണ്‍ഗ്രസ് നേതൃത്വം പിജെ ജോസഫുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനത്തിലെത്തിക്കാനും നീക്കം ഉണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here