തിരുവനന്തപുരം: നടൻ ദേവന്റെ കേരള പീപ്പിൾസ് പാർട്ടി ബി.ജെ.പിയിൽ ലയിച്ചു.. ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ‌ദേവനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.17 വർഷം ഒരു കുഞ്ഞിനെ പോറ്റുന്നത്‌പോലെ വളർത്തി കൊണ്ടു വന്ന പാർട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിക്കുന്നതെന്ന്‌ദേവൻ പറഞ്ഞു. സിനിമയിൽ വന്നശേഷം രാഷ്ട്രീയത്തിൽ വന്ന ആളല്ല താൻ എന്നുംകോളേജ് കാലം തൊട്ടേ താൻ കെ.എസ്.യു പ്രവർത്തകനായിരുന്നുവെന്നും ദേവൻ പറഞ്ഞു.ദേവനെ കൂടാതെ സംവിധായകൻ വിനു കിരിയത്തും ഇന്ന് ബിജെപിയിൽ ചേർന്നു,യൂത്ത്‌കോൺഗ്രസ് മുൻ സംസ്ഥാന ഉപാദ്ധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുൻ അദ്ധ്യക്ഷനുമായ പന്തളം പ്രഭാകരൻ, മുൻ ഐ..എ..എസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കളക്ടറുമായിരുന്ന കെ.വി.ബാലകൃഷ്ണൻ, നടി രാധ തുടങ്ങിയവരും ഇന്ന് അമിത് ഷായുടെ സാന്നിദ്ധ്യത്തിൽ ബി.ജെ.പിയിൽ ചേർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here