Friday, June 2, 2023
spot_img
Homeന്യൂസ്‌കേരളംമോഡം/റൗട്ടറിനുള്ള യുപിഎസുമായി മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനായ ടെക്കിയുടെ സ്റ്റാര്‍ട്ടപ്പ്

മോഡം/റൗട്ടറിനുള്ള യുപിഎസുമായി മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനായ ടെക്കിയുടെ സ്റ്റാര്‍ട്ടപ്പ്

-

കൊച്ചി: ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന മോഡങ്ങള്‍ക്കും റൗട്ടറുകള്‍ക്കും തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്ന സവിശേഷ യുപിഎസ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലയണ്‍ പവര്‍ സൊല്യൂഷന്‍സ് വികസിപ്പിച്ചെടുത്തു. വ്യോമസേനയില്‍ റേഡിയോ ടെക്നീഷ്യനായിരുന്ന ഏലൂര്‍ സ്വദേശി രഞ്ജിത് എം ആറിന്റെ സ്റ്റാര്‍ട്ടപ്പാണ് പുതിയ ഉല്‍പ്പന്നത്തിനു പിന്നില്‍. ഇടയ്ക്കിടെ കറന്റ് പോവുകയും വോള്‍ട്ടേജ് വ്യതിയാനം നേരിടുകയും ചെയ്യുമ്പോള്‍ മോഡത്തിന്റേയും റൗട്ടറിന്റേയും പ്രവര്‍ത്തനത്തിന് തടസം നേരിടുന്നത് ഓണ്‍ലൈനായി വീട്ടിലിരുന്ന പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വീട്ടിലിരുന്ന ജോലി ചെയ്യുന്നവര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നത് കണക്കിലെടുത്താണ് പുതിയ യുപിഎസ് വികസിപ്പിച്ചെടുത്തതെന്ന് രഞ്ജിത് പറഞ്ഞു.

വൈദ്യുതി നിലച്ചാലും മോഡത്തിനാവശ്യായ 12 വോള്‍ട്ട് വൈദ്യുതി ചുരുങ്ങിയത് 4 മണിക്കൂര്‍ നേരം നല്‍കാന്‍ ലയണ്‍ യുപിഎസിന് സാധിക്കുമെന്ന് രഞ്ജിത് പറഞ്ഞു. ബാറ്ററി മാനേജ്‌മെന്റിന് ഉപയോഗിക്കുന്ന ഇന്റലിജന്റ് ചാര്‍ജിംഗ് കണ്‍ട്രോള്‍ സിസ്റ്റമാണ് ലയണ്‍ യുപിഎസുകളുടെ സവിശേഷത. ചാര്‍ജ് കൂടുതലായാലും കുറഞ്ഞുപോയാലും നിയന്ത്രിക്കുന്നതിലൂടെ ബാറ്ററിയുടെ സുസ്ഥിരത ഇത് ഉറപ്പുവരുത്തും. ഒരു വര്‍ഷം വാറന്റിയുമുണ്ട്. 2000 രൂപയാണ് ചില്ലറ വില്‍പ്പന വിലയെങ്കിലും ഉദ്ഘാടന ഓഫറായി 1500 രൂപയ്ക്ക് ഇപ്പോള്‍ ലഭ്യമാണ്. ആദ്യഘട്ടത്തില്‍ www.lionpowers.com എന്ന സൈറ്റിലൂടെ ഓര്‍ഡറുകള്‍ സ്വീകരിച്ചാണ് വിപണനം ചെയ്യുന്നത്. ആദ്യവര്‍ഷം 1 ലക്ഷം ലയണ്‍ യുപിഎസുകള്‍ വില്‍ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് വിപണനച്ചുമതലയുള്ള പാര്‍ട്ണറും ബില്‍ഡിംഗ് മെറ്റീരിയല്‍സ് രംഗത്ത് ദീര്‍ഘകാലത്തെ പരിചയസമ്പത്തുള്ളയാളും കോളമിസ്റ്റുമായ പി കെ അഭയ്കുമാര്‍ പറഞ്ഞു. കേരളത്തിലെങ്ങും ഉല്‍പ്പന്നമെത്തിയ്ക്കാനുള്ള സംവിധാനങ്ങളും സജ്ജീകരിച്ചു കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 94951 41913


ഫോട്ടോ – മോഡങ്ങള്‍ക്കുള്ള ലയണ്‍ യുപിഎസ് വികസിപ്പിച്ചെടുത്ത രഞ്ജിത് ഉല്‍പ്പന്നവുമായി

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: