സ്വന്തം ലേഖകൻ

കണ്ണൂർ : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് രാവിലെ 7 ന് ആരംഭിച്ചു. മിക്കവാറും എല്ലാ മണ്ഡലങ്ങളിലെയും ബൂത്തുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. 140 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് സമാധാനപരമാണ്. ചില ബൂത്തുകളിൽ വോട്ടിംഗ് യന്ത്രതകരാറിനെ തുടർന്ന് വോട്ടെടുപ്പ് നിർത്തിവച്ചിരുന്നു.

ധർമ്മടം മണ്ഡലത്തിലെ പാണ്ട്യാല ആർ സി അമല സ്‌കൂളിലെ  
161 ാം ബൂത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്തു.
കേരളത്തിൽ എൽ ഡി എഫിന് ചരിത്രവിജയമുണ്ടാവുമെന്ന് പിണറായി വോട്ടുരേഖപ്പെടുത്തിയതിന് ശേഷം അഭിപ്രായപ്പെട്ടു. പ്രതിപക്ഷം ഉയർത്തിയ എല്ലാ ആരോപണങ്ങളും ജനം തള്ളിക്കളഞ്ഞിരിക്കയാണ്. 2016 മുതൽ എൽ ഡി എഡിഫ് നടത്തിയ വികസനപ്രവർനങ്ങളും, ജനക്ഷേമ പ്രവർത്തനങ്ങളുമാണ് വിലയിരുത്തുകയെന്നും പിണറായി വിജയൻ പറഞ്ഞു. ഇടതുമുന്നണിയുടെ സീറ്റുകൾ വർധിപ്പിക്കും.
നാട്ടിലെ എല്ലാ ആരധാനാ മൂർത്തിയും സർക്കാരിനൊപ്പമാണെന്നും, ആചാരങ്ങളെയും വിശ്വാസങ്ങളെയും സംരക്ഷിക്കുന്ന നിലപാടുതന്നെയാണ് സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലക്കാട്ടെ ബി ജെ പി സ്ഥാനാർത്ഥി പൊന്നാനിയിൽ വോട്ട് ചെയ്തു. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, ഇ പി ജയരാജൻ, എ സി മൊയ്തീൻ എന്നിവർ രാവിലെ തന്നെ വോട്ട് ചെയ്തു.

വികസന പ്രവർത്തനങ്ങൾ ജനം അംഗീകരിച്ചുവെന്നും ഭരണത്തുടർച്ച ഉറപ്പായെന്നും ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തെരഞ്ഞെടുപ്പ്
നാടിന്റെ ഇപ്പോഴത്തെ അവസ്ഥമനസാലിക്കിവേണം വോട്ട് ചെയ്യാനെന്നും,
വിശ്വാസം സംരക്ഷിക്കുന്നവർക്ക് മാത്രമാവണം വോട്ടെന്നും എൻ എസ് എസ് ജന.സെക്രട്ടറി സുകുമാരൻ നായർ അഭിപ്രായപ്പെട്ടു. കേരളത്തിലെ ജനം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും  സുകുമാരൻ നായർ പ്രതികരിച്ചു.

കേരളത്തിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. 35 സീറ്റുകൾ ലഭിച്ചാൽ ബി ജെ പി കേരളം ഭരിക്കുമെന്ന് സുരേന്ദ്രൻ ആവർത്തിച്ചു.

കേരളത്തിൽ യു ഡി എഫ് തംരഗംമെന്ന് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
കഴക്കൂട്ടത്ത് വിജയം ഉറപ്പിച്ചെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് മണ്ഡലത്തിലെ മണ്ണാറശാലയിൽ വോട്ട് രേഖപ്പെടുത്തി.
യു ഡി എഫ് ഐതിഹാസിക വിജയം നേടും. കേരളത്തെ തകർത്ത് തരിപ്പണമാക്കിയ എൽ ഡി എഫിനെതിരെയുളള് വിധിയെഴുത്തായിരിക്കും.
പ്രതിപക്ഷത്തിന്റെ സ്വീകാര്യത വാനോളം ഉയർന്നിരിക്കുന്നു. സർക്കാർ എല്ലാ രംഗത്തും പരാജയമായിരുന്നു. യു ഡി എഫ് തിരിച്ചുവരണമെന്ന് ജനം ആഗ്രഹിക്കുന്നു. ശബരിമലയുൾപ്പെടെയുള്ള വിഷയങ്ങളിൽ ജനങ്ങളുടെ മുന്നിൽ അപഹാസ്യരാവുന്ന കാഴ്ചയാണ് കാണുന്നത്. ഏകാധിപത്യത്തിനും സ്വേച്ഛാദിപത്യത്തിനുമെതിരെയുള്ള വിധിയെഴുത്താണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല വോട്ടിങ്ങിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
എൽ ഡി എഫ് കടപുഴകിപോവും, ബി ജെ പി ഇല്ലാതാവും. അയ്യപ്പഭക്തൻമാരെ മുറിവേൽപ്പിച്ച സർക്കാരാണിത്. അവരിപ്പോൾ അയ്യപ്പന്റെ കാൽക്കൽ വീഴുകയാണ്. അയ്യപ്പകോപമുണ്ടാവുമെന്നും ചെന്നിത്തല പറഞ്ഞു.

കുണ്ടറയിൽ ഇ എം സി സി ഡയറക്ടർ ഷിജു എം വർഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് എൽ ഡി എഫ് പ്രചരണം.

കൊല്ലം കുണ്ടറ നിയോജകമണ്ഡത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും
ഇ എം സി സി ഡയറക്ടർ ഷിജു എം വർഗീസ് തെരഞ്ഞെടുപ്പ് അട്ടിറിക്കാൻ ശ്രമിച്ചെന്നും പെട്രോളൊഴിച്ച് തീകൊടുക്കാൻ ശ്രമിച്ചെന്നുമായിരുന്നു ആരോപണം. എന്നാൽ ഷിജു എം വർഗീസിനെ കസ്റ്റഡിയിൽ എടുത്തതായുള്ള വാർത്തകൾ പൊലീസ് നിഷേധിച്ചു. വാഹനത്തിൽ നിന്നും ഇന്ധനം പിടികൂടിയെന്നുമുള്ള വാർത്തയും പൊലീസ് നിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here