സ്വന്തം ലേഖകൻ

കണ്ണൂർ : അക്രമം അരങ്ങേറിയ കൂത്തുപറമ്പിൽ സമാധാനം നിലനിർത്താനായുള്ള ജില്ലാ കലക്ടറുടെ നീക്കത്തിന് തിരിച്ചടി. കലക്ടറേറ്റിൽ വിളിച്ചു ചേർത്ത സമാധാന യോഗം യു ഡി എഫ് ബഹിഷ്‌ക്കരിച്ചതോടെയാണ് സമാധാന ശ്രമം പാളിയത്.
പാനൂരിൽ മുസ്ലിംയൂത്ത്‌ലീഗ് പ്രവർത്തകനായ മൻസൂറിനെ  വെട്ടിക്കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളെ തുടർന്നാണ് കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ പാനൂരിലും പരിസരങ്ങളിലും സംഘർഷാവസ്ഥ ഉടലെടുത്തത്.
സി പി എം പ്രർത്തകരുടെ വീടുകൾക്ക് നേരെയും പാർട്ടി ഓഫീസുകൾക്കെതിരെയും വ്യാപകമായ അക്രമങ്ങൾ അരങ്ങേറിയിരുന്നു.

അക്രമസംഭവങ്ങളിൽ പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് യു ഡി എഫ് സമാധാന യോഗം ബഹിഷ്‌ക്കരിച്ചത്. കൊല നടന്നിട്ട് 48 മണിക്കൂർ പിന്നിട്ടിട്ടും പ്രതികളിൽ ഒരാളെ മാത്രം പിടികൂടുകയും, അക്രമ സംഭവങ്ങളിൽ വ്യാപകമായി ലീഗ് പ്രവർത്തകരെ പിടികൂടുകയും ചെയ്ത നടപടിക്കെതിരെയാണ് യു ഡി എഫിന്റെ പ്രതിഷേധം ശക്തമായിരിക്കുന്നത്.
സമാധാനം നിലനിൽക്കാൻ തങ്ങൾ കൂടെ നിൽക്കുമെന്നും, എന്നാൽ കേസിൽ നിഷ്പക്ഷമായ സമീപനം സ്വീകരിക്കാൻ പോലീസ് തയ്യാറാവണമെന്നുമാണ് ലീഗ് ജില്ലാ നേതാക്കളുടെ ആവശ്യം. സി പി എം നേതാക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here