കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും മരുമകൻ മുഹമ്മദ് റിയാസിനും  രണ്ട് ദിവസം മുൻപ് കോവിഡ് പോസിറ്റീവായിരുന്നു. കണ്ണൂരിലെ വീട്ടിലാണ് മുഖ്യമന്ത്രിയിപ്പോൾ. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മുഖ്യമന്ത്രിയെ മാറ്റുമെന്നാണ് അറിയുന്നത്. നിലവിൽ രോഗലക്ഷണങ്ങളില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here