തിരുവനന്തപുരം: ഇടിമിന്നലില്‍ പടക്കനിര്‍മാണശാല പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു. പാലോട് ചൂടല്‍ സ്വദേശിനി സുശീല ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഉടമ സൈലസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുശീലയുടെ ഭര്‍ത്താവ് പുറത്തേക്ക് ഒാടിയതിനാല്‍ രക്ഷപെട്ടു.

ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. പടക്കനിര്‍മാണശാല പൂര്‍ണമായും കത്തിനശിച്ചു. സൈലസിന്റെ റബര്‍തോട്ടത്തിലാണ് പടക്ക നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത്. പടക്ക നിര്‍മാണശാലയ്ക്ക് ലൈസന്‍സ് ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here