കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ ഫെറി ബോട്ട് നിര്‍മിച്ച കൊച്ചിക്കാരന്‍ ദേശീയശ്രദ്ധ നേടുന്നു. വൈക്കം-തവണക്കടവ് റൂട്ടിലോടുന്ന സോളാര്‍ ബോട്ടായ ആദിത്യ വികസിപ്പിച്ചെടുത്ത ടീം നായകന്‍ സന്ദിത് തണ്ടാശ്ശേരിയാണ് തിങ്കളാഴ്ച രാത്രി 8 മണിക്ക് ഹിസ്റ്ററി ടിവി18ലെ ഓമൈജി! യേ മേരാ ഇന്ത്യയുടെ എപ്പിസോഡിലെ നായകന്‍. ഇലക്ട്രിക് ബോട്ടുകളിലെ മികവിന് 2020-ലെ ഗുസ്താവ് ത്രൈവെ അവാര്‍ഡും ആദിത്യ നേടിയിരുന്നു. അസാധാരണമായ കാര്യങ്ങള്‍ ചെയ്യുന്ന സാധാരണക്കാരുടെ അവിശ്വസനീയവും പ്രചോദനാത്മകവുമായ യഥാര്‍ത്ഥ കഥകള്‍ അവതരിപ്പിക്കുന്ന പരമ്പരയാണ് ഹിസ്റ്ററി ടിവി18ലെ ഓമൈജി! യേ മേരാ ഇന്ത്യ. എ്ല്ലാ തിങ്കളാഴ്ചയും രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുന്ന ഈ പരിപാടി അഞ്ച് വര്‍ഷവും ഏഴ് സീസണും പിന്നിട്ടു കഴിഞ്ഞു.

പരമ്പരാഗത ബോട്ടുകള്‍ ഭൂരിഭാഗവും ഡീസലില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ശബ്ദം, വായു, ജലമലിനീകരണത്തിന് കാരണമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ആദിത്യ ശ്രദ്ധനേടുന്നത്. ഇന്ധനച്ചെലവിലെ ആദായവും ഗണ്യമാണ്. കേരളത്തിലെ ഡീസല്‍ കടത്തുവള്ളങ്ങള്‍ പ്രതിര്‍ഷം 3.5 കോടി രൂപയുടെ ഇന്ധനം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത് ഓരോ വര്‍ഷവും 9.2 കോടി കിലോഗ്രാം കാര്‍ബണ്‍ പുറന്തള്ളുകയും ചെയ്യുന്നു. ഇതു കേരളത്തിന്റെ മാത്രം കാര്യമാണ്. ഇക്കാര്യത്തിലുള്ള ദേശീയസ്ഥിതി കൂടി പരിഗണിക്കുമ്പോള്‍ ഫെറികള്‍ ധാരാളമുള്ള ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും സന്ദിത് തണ്ടാശ്ശേരി തുടക്കമിട്ട നവ്ആള്‍ട്ട് സോളാര്‍ ആന്‍ഡ് ഇലക്ട്രിക് ബോട്ട്‌സ് സൃഷ്ടിച്ച ആദിത്യ മാതൃകയാവും.

LEAVE A REPLY

Please enter your comment!
Please enter your name here