രാജേഷ് തില്ലേങ്കരി 


മെയ് രണ്ടിനാണ് കേരളത്തിൽ വോട്ടെണ്ണൽ. സംസ്ഥാനം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന ദിനം.
വോട്ടെണ്ണൽ ദിനത്തിലേക്ക് അടുക്കുംതോറും,
ഇരുമുന്നണികളുടെയും നെഞ്ചിടിപ്പിന് ശക്തികൂടിയിരിക്കയാണ്. ഈ ദിവസങ്ങളിൽ കേരളാ ടൈംസ് കേരളത്തിലെ വിവിധ മണ്ഡലങ്ങളിലൂടെ പര്യടനം നടത്തുകയാണ്.

ഏപ്രിൽ ആറിന് നടന്ന തെരഞ്ഞെടുപ്പിന് ശേഷം മുന്നണികൾ കൂട്ടിയും കിഴിച്ചും ദിവസങ്ങൾ എണ്ണിനീക്കുകയാണ്. സംസ്ഥാനത്ത് ഉണ്ടാവാനിടയുള്ള അടിയൊഴുക്കുകളും അട്ടിമറിയിലുമൊക്കെയാണ് മുന്നണികളുടെ പ്രതീക്ഷകൾ.
കാസർകോട് മുതൽ തിരുവനന്തപുരം ജില്ലവരെയുള്ള 140 മണ്ഡലങ്ങളിൽ എന്താണ് സംഭവിക്കുകയെന്ന ഒരു അന്വേഷണ പരമ്പര ഇന്നു മുതൽ ആരംഭിക്കുന്നു. 14 ദിവസങ്ങളിലായി 14 ജില്ലകളിലെ ഗതിവിഗതികൾ വിലയിരുത്തുന്ന പരമ്പര. 

 

140 മണ്ഡലങ്ങളിലൂടെയുള്ള ഈ യാത്രയിൽ ഞങ്ങൾ കണ്ടെത്തിയ കാര്യങ്ങൾ 100 ശതമാനവും ശരിയാകണമെന്നില്ല. എന്നാൽ തെരെഞ്ഞെടുപ്പ് നടന്ന സാഹചര്യങ്ങളിൽ ഓരോ മണ്ഡലങ്ങളിലും ഉണ്ടായിരുന്ന ട്രെൻഡിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഈ പരമ്പരയിൽ പറയുന്ന വസ്തുതകൾ അതാത് മണ്ഡലങ്ങളിലെ ശരാശരി വോട്ടർമാരുടെ മനസറിഞ്ഞു തയ്യാറാക്കിയതും അതാതു മണ്ഡലങ്ങളിലെ തെരെഞ്ഞെടുപ്പ് പൾസ് നേരിട്ടറിയാവുന്ന നിഷ്പക്ഷരായ രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായങ്ങൾ വിലയിരുത്തിയുമാണ് ഇത് തയാറാക്കിയിട്ടുള്ളത്.എന്നിരുന്നാലും പല മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളുടെ ജയപരാജയങ്ങളുടെ തോത് നിർണയിക്കുന്നത് അതാത് മണ്ഡലങ്ങളിലെ അടിയൊഴുക്കുകളെ മുൻനിർത്തിയാണെന്നത് ഏവർക്കും അറിയുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ ഫലങ്ങൾ മാറിമറിയാനും സാധ്യതയുണ്ട്. ഏറെ നിഷ്പക്ഷമായ രീതിയിൽ വിലയിരുത്തികൊണ്ട് കേരളത്തിലെ 14 ജില്ലകളിലുള്ള 140 മണ്ഡലങ്ങളിലൂടെയുള്ള  യാത്ര വിവരണങ്ങൾ നാളെ മുതൽ  അടുത്ത 14  ദിവസങ്ങളിലായി പ്രസിദ്ധീകരിക്കുന്നു. 


കാസർകോട്: നിലവിൽ എൽ ഡി എഫ് മൂന്ന്; യു ഡി എഫ് രണ്ട് 


കേരള രാഷ്ട്രീയത്തിൽ എന്നും വലിയ ചർച്ചകൾക്ക് ഇടം നൽകിയ ജില്ലയാണ് കാസർകോട്. കർണ്ണാടകയുമായി ഏറെ അതിർത്ഥി പങ്കിടുന്ന ജില്ല. സപ്തഭാഷാ സംഗമ ഭൂമി. മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപൂർ എന്നീ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. മഞ്ചേശ്വരവും കാസർകോടും എന്നും മുസ്ലിംലീഗിന്റെ കുത്തക മണ്ഡലങ്ങൾ.
2016 ൽ മഞ്ചേശ്വരത്ത് യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന പി ബി അബ്ദുൽ റസാഖിന് 56,870 വോട്ടും, ബി ജെ പി നേതാവ് കെ സുരേന്ദ്രൻ 56,781 വോട്ടുകളുമാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ മുസ്ലിംലീഗിലെ സ്ഥാനാർത്ഥിയോട് തോറ്റത് കേവലം 86 വോട്ടുകൾക്കായിരുന്നു. മൂന്നാം സ്ഥാനത്തായിരുന്ന സി പി എം സ്ഥാനാർത്ഥി സി എച്ച് കുഞ്ഞമ്പുവിന് 42,565 വോട്ടുകൾ ലഭിച്ചിരുന്നു.



 മഞ്ചേശ്വരം നിയോജകമണ്ഡലം ബി ജെ പി നേതാക്കൾ എന്നും പ്രതീക്ഷയർപ്പിച്ചിരുന്ന മണ്ഡലം. എന്നാൽ കെ ജി മാരാർ മുതൽ കെ സുരേന്ദ്രൻ വരെ തോൽവി രുചിച്ചത് മഞ്ചേശ്വരത്തിന്റെ പ്രത്യേക രാഷ്ട്രീയ സമവാക്യങ്ങൾ. ഇത്തവണ സർവ്വസന്നാഹങ്ങളുമായാണ് ബി ജെ പി മഞ്ചേശ്വരം പിടിക്കാനായി എത്തിയിരിക്കുന്നത്. സ്ഥാനാർത്ഥി പഴയതുതന്നെ കെ സുരേന്ദ്രൻ. സുരേന്ദ്രനെ നേരിടാൻ ലീഗ് ചുമതലപ്പെടുത്തിയത് എ കെ എം അഷറഫിനെയാണ്.
സി പി എം സ്ഥാനാർത്ഥിയായി വി വി രമേശനും.
ഉപതെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിലെ എം സി കമറുദ്ദീനെ 7,600 ൽപരം വോട്ടുകൾക്ക് വിജയിപ്പിച്ച മഞ്ചേശ്വരം കൈവിടില്ലെന്ന ശുഭ പ്രതീക്ഷയിലാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥി.
എന്നാൽ മഞ്ചേശ്വരത്ത് വോട്ട് മറിഞ്ഞതായി കെ പി സി സി അധ്യക്ഷൻ നടത്തിയ പ്രതികരണം പരാജയഭീതിയിലായിരുന്നു വെന്നാണ് ബി ജെ പിയുടെ ആരോപിക്കുന്നത്. മുപ്പത് വർഷമായുള്ള ബി ജെ പി യുടെ പോരാട്ടം ഇത്തവണയും പാഴാവുമെന്നാണ് മണ്ഡലത്തിൽ നിന്നും ലഭിക്കുന്ന അവസാന സൂചനകൾ.

 



ഇടതുമുന്നണിയുടെ ഉറച്ച സീറ്റുകളിൽ ഒന്നാണ് കാഞ്ഞങ്ങാട്. മന്ത്രിയും സിറ്റിംഗ് എം എൽ എയുമായ ഇ ചന്ദ്രശേഖരനാണ് സ്ഥാനാർത്ഥി. സി പി ഐ മന്ത്രിമാരിൽ ഇത്തവണ മത്സരരംഗത്തുള്ള ഏക മന്ത്രിയാണ് ഇ ചന്ദ്രശേഖരൻ. കഴിഞ്ഞ തവണ 80,588 വോട്ടുകളാണ് ലഭിച്ചിരുന്നത്. എതിരാളിയായ കോൺഗ്രസിലെ ധന്യാ സുരേഷിന് 54,547 വോട്ടുകളുമാണ് ലഭിച്ചിരുന്നത്.
ഇത്തവണ ഇ ചന്ദ്രശേഖനെ നേരിടുന്നത് യു ഡി എഫിലെ കാഞ്ഞങ്ങാട് പഴയ ഹൊസ്ദുർഗ് ആയിരുന്നപ്പോഴും ഇടതുകോട്ടയായിരുന്നു.
കോൺഗ്രസിലെ പി വി സുരേഷാണ് സിറ്റിംഗ് എം എൽ എയായി ഇ ചന്ദ്രശേഖരനെ നേരിടുന്നത്. എം ബൽരാജ് ബി ജെ പിയുടെ സ്ഥാനാർത്ഥിയായുണ്ട്.

കാസർകോട് യു ഡി എഫ് സ്ഥാനാർത്ഥി എൻ എ നെല്ലിക്കുന്നിന് 44.72 ശതമാനം വോട്ടാണ് ലഭിച്ചിരുന്നത്. രണ്ടാം സ്ഥാനത്തെത്തിയ ബി ജെ പി സ്ഥാനാർത്ഥി രവീശതന്ത്രിക്ക് 38.77 ശതമാനം വോട്ടും ലഭിച്ചു, ഐ എൻ എൽ സ്ഥാനാർത്ഥി എ എ അമീന് 14.93 ശതമാനം വോട്ട് മാത്രമായിരുന്നു ലഭിച്ചിരുന്നത്.
ഇത്തവണ സിറ്റിംഗ് എം എൽ എ എൻ എ നെല്ലിക്കുന്നാണ് യു ഡി എഫ് സ്ഥാനാർത്ഥി. കെ ശ്രീകാന്താണ് ബി ജെ പി സ്ഥാനാർത്ഥി. ഐ എൻ എൽ സ്ഥാനാർത്ഥി എം എ ലത്തീഫാണ്. ബി ജെ പി രണ്ടാം സ്ഥാനത്ത് എത്താൻ സാധ്യതയുള്ള ജില്ലയിലെ രണ്ടാമത്തെ മണ്ഡലമാണ് കാസർക്കോട്.
കോൺഗ്രസ് ഇത്തവണ പ്രതീക്ഷയർപ്പിക്കുന്ന ജില്ലയിലെ  പ്രധാന മണ്ഡലമാണ് ഉദുമ.  
പഴയ ഉദുമ മണ്ഡലം കോൺഗ്രസ് മണ്ഡലമായിരുന്നു. എന്നാൽ കഴിഞ്ഞ 30 വർഷമായി ഉദുമ ഇടതുപക്ഷത്താണ്. കെ പി കുഞ്ഞികണ്ണനാണ് അവസാനം ഉദുമയിൽ നിന്നും ജയിച്ചുകയറിയ കോൺഗ്രസ് സ്ഥാനാർത്ഥി.
ഇത്തവണ സിറ്റിംഗ് എം എൽ എ സി എച്ച് കുഞ്ഞമ്പുവും, കോൺഗ്രസിലെ ബാലകൃഷ്ണൻ പെരിയയുമാണ് ഏറ്റുമുട്ടുന്നത്. പെരിയ ഇരട്ടകൊലപാതകം സൃഷ്ടിച്ച വൈകാരികമായ രാഷ്ട്രീയാവസ്ഥയിൽ കോൺഗ്രസിന് ഉദുമ തിരിച്ചു പിടിക്കാൻ കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷ. ലോക് സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയിക്കാൻ കരുത്തുനൽകിയത് ഉദുമയായിരുന്നു. അടിയൊഴുക്കുകൾ ശക്തമായ ഉദുമയിൽ സി പി എമ്മിന് തിരിച്ചടിയുണ്ടാവുമെന്നാണ് മണ്ഡലത്തിൽ നിന്നും ലഭിക്കുന്ന സൂചനകൾ.

അഞ്ചാമത്തെ മണ്ഡലം തൃക്കരിപ്പൂരാണ്. മുൻ മുഖ്യമന്ത്രി ഇ കെ നാനാർ മത്സരിച്ച മണ്ഡലം. കയ്യൂരും ചീമേനിയും അടങ്ങുന്ന മണ്ഡലം. സി പി എമ്മിന്റെ കുത്തക മണ്ഡലം എന്നു പറയാവുന്ന ജില്ലയിലെ മണ്ഡലമാണിത്.
സിറ്റിംഗ് എം എൽ എ എം രാജഗോപാൽ സി പി എം സ്ഥാനാർത്ഥിയായി എത്തുന്നു. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാർത്ഥിയായി എത്തിയത് മുൻ ഐ എ എസ് ഓഫീസറും കേരളാ കോൺഗ്രസ് നേതാവായിരുന്ന കെ എം മാണിയുടെ മരുമകനുമായ എം പി ജോസഫാണ്. കഴിഞ്ഞതവണ കോൺഗ്രസിലെ കെ പി കുഞ്ഞിക്കണ്ണനായിരുന്നു എം രാജഗോപാലിനെ നേരിട്ടത്. 16959 വോട്ടിന്റെ ഭൂരിപക്ഷമാണ് രാജഗോപാൽ നേടിയത്.
ഇത്തവണയും വിജയം സി പി എമ്മിന് അനുകൂലമായിരിക്കു

LEAVE A REPLY

Please enter your comment!
Please enter your name here